1994 വർഷത്തിൽ റിലീസിനു എത്തിയ ചിത്രമാണ് പവിത്രം. മലയാളികളുടെ മനസ്സിൽ ഒരു നീറ്റൽ അവശേഷിപ്പിച്ച് അവസാനിച്ച ചിത്രം ടികെ രാജീവ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. തൻറെ ജീവിതത്തിലേക്ക് ഏറെ വൈകി വന്ന ഒരു അനിയത്തി കുട്ടിക്ക് വേണ്ടി ഒരു ചേട്ടൻ നടത്തിയ ത്യാഗത്തിൻറെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മോഹൻലാൽ, വിന്ദുജ മേനോൻ, ശ്രീവിദ്യ, ശോഭന, ശ്രീനിവാസൻ, തിലകൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രത്തിൽ ചേട്ടച്ഛൻ എന്ന കഥാപാത്രമായി മോഹൻലാലും ചേട്ടച്ഛൻ്റേ മീനാക്ഷി ആയി എത്തിയത് വിന്ദുജയും ആയിരുന്നു. ഇപ്പോൾ വിന്ദുജയുടെ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. നീണ്ട 27 വർഷങ്ങൾക്കു ശേഷം ചേട്ടച്ഛനെ കണ്ടുമുട്ടിയ മീനാക്ഷി എന്ന അടിക്കുറിപ്പോടെയാണ് ആണ് ഈ ചിത്രം വൈറലാകുന്നത്. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻ്റേ ഉദ്ഘാടന വേളയിൽ നിന്നുള്ളതാണ് ഈ ചിത്രം.
ടി കെ രാജീവ് കുമാറും പി ബാലചന്ദ്രനും ചേർന്ന് കഥ എഴുതിയ ചിത്രമാണ് പവിത്രം. ചിത്രത്തിലെ പാട്ടുകൾ ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. ഒഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം ശരത് ആണ് ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാൽ മലയാളം ഫിലിം ഫെയർ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചിരുന്നു.
മികച്ചൊരു നർത്തകിയാണ് വിന്ദുജ മേനോൻ. മലേഷ്യയിൽ ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹക്കും ഒപ്പം ആണ് താരമിപ്പോൾ. കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. കലാമണ്ഡലം വിമല മേനോൻ മകളാണ് വിന്ദുജ.