News

മോഡല്‍ പൂജ സര്‍ക്കാറിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗാളില്‍ മോഡലിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ പൂജ സര്‍ക്കാറിനെയാണ് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഗോബര്‍ദംഗ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പൂജ. സംഭവത്തില്‍ പൂജയുടെ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലാണ് പൂജ .

- Advertisement -

പൂജയുടെ മരണത്തില്‍ സുഹൃത്ത് പോലീസില്‍ മൊഴി നല്‍കി. ഇതില്‍ പറയുന്നത് ഇങ്ങനെ, ശനിയാഴ്ച സുഹൃത്തിനൊപ്പം പൂജ പുറത്തു പോയിരുന്നു. പിന്നെ അര്‍ദ്ധരാത്രി പൂജയ്ക്ക് ഒരു ഫോണ്‍കോള്‍ വരുകയും ഇതിന് പിന്നാലെ തന്റെ മുറിയിലേക്ക് ഓടി വാതില്‍ അടയ്ക്കുകയായിരുന്നു പൂജ. സുഹൃത്ത് വാതിലിന് ഒരുപാട് തവണ തട്ടി വിളിച്ചെങ്കിലും പൂജ കതക് തുറന്നില്ല. പിന്നാലെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ പൂജയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പൂജയുടെ മരണത്തിന് മുന്‍പ് കാമുകന്‍ തന്നെ വിളിച്ചിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. നേരത്തെയും ബംഗാളില്‍ മോഡലുകള്‍ ആത്മഹത്യ ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലാണ് പൂജ . നേരത്തെ ബിദിഷ ഡേ മജുംദാറിനെയും മഞ്ജുഷ നിയോഗിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

 

Anusha

Recent Posts

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

10 mins ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

39 mins ago

തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തല്‍ക്കാലംഅവിടെ ഒരു ചെറുപ്പക്കാരനെ ജാസ്മിന് വേണം.ഗബ്രി വെറും പൊട്ടൻ

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ്ബോസ് ഹൗസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ആയത് ജാസ്മിൻ ഗബ്രി വിഷയമായിരുന്നു.ജാസ്മിനും ഗബ്രിയും…

1 hour ago

‘ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..?. അങ്ങനൊരു ക്ലിപ്പ് ഇതുവരെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടില്ല.കാരണം ഇതാണ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രജിത് കുമാർ.ബിഗ്ബോസിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് കുമാർ പുറത്തായത്. ബിഗ്…

3 hours ago

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

5 hours ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

6 hours ago