ബംഗാളില്‍ മോഡലിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ പൂജ സര്‍ക്കാറിനെയാണ് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഗോബര്‍ദംഗ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പൂജ. സംഭവത്തില്‍ പൂജയുടെ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലാണ് പൂജ .
പൂജയുടെ മരണത്തില്‍ സുഹൃത്ത് പോലീസില്‍ മൊഴി നല്കി. ഇതില്‍ പറയുന്നത് ഇങ്ങനെ, ശനിയാഴ്ച സുഹൃത്തിനൊപ്പം പൂജ പുറത്തു പോയിരുന്നു. പിന്നെ അര്‍ദ്ധരാത്രി പൂജയ്ക്ക് ഒരു ഫോണ്‍കോള്‍ വരുകയും ഇതിന് പിന്നാലെ തന്റെ മുറിയിലേക്ക് ഓടി വാതില്‍ അടയ്ക്കുകയായിരുന്നു പൂജ. സുഹൃത്ത് വാതിലിന് ഒരുപാട് തവണ തട്ടി വിളിച്ചെങ്കിലും പൂജ കതക് തുറന്നില്ല. പിന്നാലെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ പൂജയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പൂജയുടെ മരണത്തിന് മുന്‍പ് കാമുകന് തന്നെ വിളിച്ചിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. നേരത്തെയും ബംഗാളില്‍ മോഡലുകള്‍ ആത്മഹത്യ ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലാണ് പൂജ . നേരത്തെ ബിദിഷ ഡേ മജുംദാറിനെയും മഞ്ജുഷ നിയോഗിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.