മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മിയ ജോർജ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അൽഫോൻസാമ്മ എന്ന പരമ്പരയിൽ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിച്ചത് മിയ ആയിരുന്നു. ബാലതാരം ആയിട്ടായിരുന്നു താരം ഇതിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങൾക്കുശേഷം ആയിരുന്നു താരം സിനിമയിലേക്ക് ചേക്കേറിയത്. ചേട്ടായീസ് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. എന്നാൽ ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തൻറെ പേര് മിയ എന്നു ആയി മാറുന്നത് എന്നും താരം പറയുന്നു.
സിനിമയിൽ വരുന്നതിനു മുൻപ് മറ്റൊരു പേരായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത് സിനിമയ്ക്ക് ചേരില്ല എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പേര് മാറ്റണമെന്നും അവർ ഉപദേശിച്ചു. മിയാ സമ്മതിച്ചു. അങ്ങനെ ആ സിനിമയുടെ സംവിധായകൻ സച്ചി ഒരുപാട് പേരുകളുടെ വലിയ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി. അതിൽ നിന്നും ഒരു പേര് തിരഞ്ഞെടുക്കുവാൻ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച നടനോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് താരത്തിനു മിയ എന്ന പേര് ലഭിക്കുന്നത്.
നിമ്മി ജോർജ് എന്നായിരുന്നു താരത്തിൻ്റെ ശരിക്കുമുള്ള പേരു. എന്നാൽ ഈ പേര് സിനിമയ്ക്കു ചേരില്ല എന്ന് എല്ലാവരും ഉപദേശിച്ചു. അങ്ങനെ സംവിധായകൻ സച്ചി എഴുതി ഉണ്ടാക്കിയ ലിസ്റ്റിലെ മിയ എന്ന പേര് തിരഞ്ഞെടുത്തത് ബിജു മേനോൻ ആയിരുന്നു. എന്നാൽ ഈ പേര് തിരഞ്ഞെടുക്കുമ്പോൾ മിയ അവിടെ ഉണ്ടായിരുന്നില്ല. താരത്തിനോട് ചോദിച്ച ശേഷം മാത്രമേ ഈ പേര് ഉറപ്പിക്കാവുള്ളൂ എന്ന് ബിജുമേനോൻ ആവശ്യപ്പെട്ടു. പേര് കേട്ടപ്പോൾ താരത്തിനും ഇഷ്ടപ്പെട്ടു. അങ്ങനെ ആണ് നിമ്മി ജോർജ് മിയ ജോർജ് എന്ന പേര് സ്വീകരിച്ചത്.
കഴിഞ്ഞ വർഷമായിരുന്നു താരം വിവാഹിതയായത്. അശ്വിൻ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ താൻ ഗർഭിണിയാണെന്ന വിവരം താരം എല്ലാവരിൽ നിന്നും മറച്ചു വച്ചു. ഒരുപക്ഷേ ഈ വിവരം അറിഞ്ഞാൽ മാധ്യമങ്ങൾ നൽകുന്ന അമിതമായ പ്രാധാന്യം തങ്ങളുടെ വ്യക്തിജീവിതത്തെ ബാധിച്ചേക്കാം എന്ന കാരണം കൊണ്ടായിരിക്കാം താരം ഈ വിഷയം രഹസ്യമാക്കി വച്ചത്. എന്തായാലും ഈ കാര്യത്തിന് താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.