മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. എങ്കിലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമാണ് താരത്തെ മലയാളികളുമായി കൂടുതൽ അടുപ്പിച്ചത്. മലയാളത്തിനു പുറമേ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് താരം. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു താരം ഹൃദയാഘാതത്തെതുടർന്ന് നമ്മളെ വിട്ടു പിരിയുന്നത്.
ഗർഭിണിയായിരുന്ന മേഘ്ന കഴിഞ്ഞ ഒക്ടോബർ 22ന് ആയിരുന്നു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. റായൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. രാജകുമാരൻ എന്ന് അർത്ഥം വരുന്ന പേരാണ് ഇത്. അടുത്തിടെ മാത്രമായിരുന്നു കുട്ടിയുടെ പേര് ഔദ്യോഗികമായി പുറത്തു വിട്ടത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ കുടുംബത്തിലെ ഒരു പുതിയ വിശേഷം അറിയിച്ചിരിക്കുകയാണ് താരം.
അച്ഛൻറെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്. “നിങ്ങൾ എനിക്ക് എന്നും ഒരു ഇൻസ്പിറേഷൻ ആയിരിക്കും. ഹാപ്പി ആനിവേഴ്സറി അപ്പ അമ്മ” എന്നാണ് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി ആളുകളാണ് മേഘ്നയുടെ മാതാപിതാക്കൾക്ക് വിവാഹ വാർഷിക ആശംസകളും ആയി രംഗത്തെത്തുന്നത്. ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി മാറികഴിഞ്ഞു. കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും താരം ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മേഘ്ന. അടുത്തിടെ ഒരു പരസ്യചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ താരം സിനിമയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അടുത്തിടെ താരം രണ്ടാമത് വിവാഹിതയാകാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ താരം നടപടി സ്വീകരിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നിരുന്നു.