മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറി ആണ് വൈറലാകുന്നത്. കോവിഡ് പോസിറ്റീവ് ആയ അമ്മമാരുടെ മുലപ്പാലിൽ ആൻറി ബോഡീസ് കാണുമോ എന്നതായിരുന്നു ചോദ്യം. ചോദ്യത്തിനുള്ള ഉത്തരവും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 22ന് ആയിരുന്നു മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കേരളത്തിലെ മാധ്യമങ്ങൾ അടക്കം കൊണ്ടാടിയ ഒരു വാർത്തയായിരുന്നു ഇത്. നസ്രിയ, ഫഹദ് ഫാസിൽ, അനന്യ, ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങൾ അമ്മയെയും കുട്ടിയേയും സന്ദർശിച്ചിരുന്നു. കണ്ണട സിനിമയിലെ സൂപ്പർ താരമായിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഖല മേഘ്നയുടെ ഭർത്താവ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ കാണാൻ കന്നഡ സിനിമയിൽ നിന്നും ധാരാളമാളുകൾ ആയിരുന്നു എത്തിയത്. സിനിമയിൽ നിന്നു മാത്രമല്ല സിനിമയ്ക്ക് പുറത്തുനിന്നും ധാരാളം ആളുകൾ എത്തിയിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് സ്വീകരിച്ചത്.
ഏറെ ഞെട്ടലോടെ ആയിരുന്നു മലയാളികളടക്കമുള്ള ആരാധകർ ഈ വാർത്ത കേട്ടത്. എന്നാൽ അധികം വൈകാതെ തന്നെ ആശ്വാസവാർത്ത എത്തുകയും ചെയ്തു. അമ്മയും കുഞ്ഞും ഉടൻതന്നെ സുഖം പ്രാപിച്ചു. ഒരിക്കൽ കൊറോണ സ്ഥിരീകരിച്ചവർക്ക് പിന്നീട് അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആൻറി ബോഡീസ് ശരീരത്തിൽ ഡെവലപ്പ് ആകും. ഇതിനെ സംബന്ധിച്ച് ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഒരു സർവ്വകലാശാല നടത്തിയിരിക്കുന്നത്.
18 സ്ത്രീകൾ സമർപ്പിച്ച 37 മുലപ്പാൽ സാമ്പിളുകൾ ആയിരുന്നു പഠനത്തിന് വിധേയമാക്കിയത്. മുലപ്പാലിലൂടെ ആൻറി ബോഡീസ് കൈമാറുവാൻ സാധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ കൊവിഡ് പോസിറ്റീവായ അമ്മമാരുടെ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നിഗമനം. പൊതുവെ ഇമ്മ്യൂണിറ്റി കുറഞ്ഞവർ ആയിരിക്കും കുഞ്ഞുങ്ങൾ എങ്കിലും മുലപ്പാൽ അവർക്ക് വലിയ ഔഷധമാണ് എന്നാണ് ഇപ്പോഴത്തെ നിഗമനം. നിങ്ങളുടെ ഡോക്ടറുടെ ഉപദേശം മാത്രം സ്വീകരിക്കുക എന്നും ഒരിക്കലും അറിവില്ലാത്തവർ പറയുന്നത് കേൾക്കാൻ നിൽക്കരുത് എന്നും മേഘ്ന മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. തുടർന്ന് മേഘ്നയ്ക്ക് ബേബി ഷവർ ഒരുക്കിയ വാർത്തകളെല്ലാം തന്നെ കേരള മാധ്യമങ്ങളിലടക്കം വലിയ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. ചിരഞ്ജീവിയുടെ ലൈഫ് സൈസ് കട്ടൗട്ട് വെച്ചു കൊണ്ടായിരുന്നു ബേബിഷവർ ചടങ്ങുകൾ നടത്തിയത്. ഇതിൻറെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.