മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീരാജാസ്മിൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളിലൊരാളാണ് ഇവർ. അഭിനയ പ്രാധാന്യമുള്ള നിരവധി സിനിമകളിൽ ആണ് മീരാജാസ്മിൻ അഭിനയിച്ചത്. പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ വാരിക്കൂട്ടി ഈ താരം. നിരവധി അവാർഡുകൾ ആണ് താരം അഭിനയത്തിന് വേണ്ടി സ്വന്തമാക്കിയത്.
എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി താരം സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് വേണ്ടി ഒരുങ്ങുകയാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരുന്നത്. മകൾ എന്നാണ് സിനിമയുടെ പേര്. ജയറാമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവിക സഞ്ജയ് എന്ന താരം ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഒന്നും തന്നെ മീരാജാസ്മിൻ ഇല്ലായിരുന്നു. അടുത്തിടെ ആയിരുന്നു താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. വലിയ സ്വീകരണമായിരുന്നു താരത്തിന് ഇവിടെ നിന്നും ലഭിച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ സമൂഹമാധ്യമങ്ങളിലേക്ക് വെൽക്കം ചെയ്തത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം എന്നുവേണമെങ്കിൽ പറയാം.
ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ ആയി മാറുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇത് കേവലം ചിത്രങ്ങൾ ആണെന്ന് കരുതി തള്ളിക്കളയാൻ വരട്ടെ. താരം ഇതിലൂടെ ഒരു സ്റ്റേറ്റ്മെൻറ് ആണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് മലയാളികൾ കണ്ടുപിടിച്ചിരിക്കുന്നത്. താൻ ഇപ്പോഴും എല്ലാത്തരം വേഷങ്ങളും ചെയ്യുവാൻ തയ്യാറാണ് എന്നും തൻ്റെ ഗ്ലാമറിന് ഇപ്പോഴും ഒരു കുറവും ഇല്ല എന്ന് സ്റ്റേറ്റ്മെൻറ് ആണ് താരം ഇതിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് മലയാളികൾ പറയുന്നത്. എന്നാൽ അതേ സമയം ഇത് സാധാരണ ചിത്രങ്ങൾ മാത്രമാണ് എന്നാണ് വേറെ ഒരു കൂട്ടം ആളുകൾ പറയുന്നത്.