Film News

തെലുങ്ക് സംസ്ഥാനങ്ങളിലും രക്ഷകനായി വിജയ്, 8.50 കോടിക്ക് വിതരണത്തിനെടുത്ത മാസ്റ്റർ തെലുങ്ക് പതിപ്പിന് ദിവസങ്ങൾക്കുള്ളിൽ ലാഭം, നേരിട്ട് കണ്ട് നന്ദി അറിയിച്ച് മഹേഷ് കൊനേരു

ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി, മാനഗരം എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തിയ ചിത്രത്തിൽ മാളവിക മോഹനൻ ആയിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. 10 മാസത്തോളം താമസിച്ചു എത്തിയ ചിത്രം കഴിഞ്ഞ ജനുവരി 13ന് ആയിരുന്നു റിലീസ് ചെയ്തത്.

- Advertisement -

ദിവസങ്ങൾക്കുള്ളിലാണ് ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. ഇപ്പോൾ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് മാസ്റ്റർ. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വളരെ മികച്ച റസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 8.5 കോടി രൂപയ്ക്കാണ് മാസ്റ്റർ തെലുങ്ക് പതിപ്പ് ആന്ധ്ര സംസ്ഥാനങ്ങളിൽ വിതരണത്തിന് എടുത്തത്. മഹേഷ് കോണെരു എന്ന വ്യക്തി ആയിരുന്നു മാസ്റ്റർ തെലുങ്ക് പതിപ്പിൻറെ വിതരണാവകാശം സ്വന്തമാക്കിയത്.

8.5 കോടി രൂപയ്ക്ക് വിതരണത്തിന് എടുത്ത ചിത്രത്തിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ മുടക്കുമുതൽ തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോൾ വിജയ്‌യെ നേരിട്ട് കണ്ട് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രം വിതരണത്തിന് എടുത്ത് മഹേഷ്. മഹേഷ് തന്നെയാണ് ഈ വിവരം ട്വിറ്റർ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

“തളപതി വിജയ്‌യെ കണ്ടു നേരിട്ട് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിൻ്റെയും മാസ്റ്റർ തെലുങ്ക് പ്രദർശനകാരുടെയും നന്ദി അറിയിച്ചു. തന്നെ സ്നേഹിക്കുന്ന എല്ലാ തെലുങ്ക് ആരാധകരോടും ദളപതി വിജയ് തൻറെ കടപ്പാടും അറിയിച്ചു” – ഇതായിരുന്നു മഹേഷ് ട്വിറ്ററിൽ കുറിച്ചത്. ഇതിനോടകം തന്നെ ട്വീറ്റ് ദളപതി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി റീട്വീറ്റുകൾ ഇതിനോടകം വന്നു കഴിഞ്ഞു.

Athul

Recent Posts

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

44 mins ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

1 hour ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

2 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

3 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

4 hours ago

കുഞ്ഞുങ്ങൾ വേണമെന്ന് ഉണ്ടായിരുന്നു.എന്നാൽ സംഭവിച്ചത് ഇതാണ്.വീഡിയോയുമായി എലിസബത്ത്

മലയാളികൾക്ക് സുപരിചിതയാണ് എലിസബത്തിനെ.ബാലയെ അറിയുന്ന പ്രേക്ഷകർക്ക് എലിസബത്തിനെയും അറിയാം.ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍…

5 hours ago