Bigboss

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്. ‘എന്തുകൊണ്ട് ജാസ്മിൻ എന്ന ഗെയിമറെക്കാളുപരി ജാസ്മിൻ എന്ന വ്യക്തി എനിക്ക് പ്രിയപ്പെട്ടതായി എന്നു ചോദിച്ചാൽ, ഈ ഷോയിൽ നിലനിന്നു പോവാൻ വേണ്ടി മാത്രമായി പലരും ക്യാമറകൾക്ക് വേണ്ടി പലതും സൃഷ്ടിച്ച് എടുക്കുന്നത് കാണാൻ കഴിയും’ ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.അവിടെ നമുക്ക് ഇഷ്ട്ടം തോന്നുന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവം നമ്മുടെ സ്വഭാവവുമായി ബന്ധം തോന്നുമ്പോഴാണ് ഒരു ഷോയിലെ ഗെയിമർ എന്നതിനുപരി അവരെന്ന വ്യക്തിയെ നമുക്ക് കണക്റ്റ് ആവുന്നതും നമ്മൾ അവരെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതും. എന്തുകൊണ്ട് ജാസ്മിൻ എന്ന ഗെയിമറെക്കാളുപരി ജാസ്മിൻ എന്ന വ്യക്തി എനിക്ക് പ്രിയപ്പെട്ടതായി എന്നു ചോദിച്ചാൽ, ഈ ഷോയിൽ നിലനിന്നു പോവാൻ വേണ്ടി മാത്രമായി പലരും ക്യാമറകൾക്ക് വേണ്ടി പലതും സൃഷ്ടിച്ച് എടുക്കുന്നത് കാണാൻ കഴിയും.

- Advertisement -

ക്യാമറയുടെ സ്ഥാനത്ത് സമൂഹത്തെ നിർത്തിയാൽ അതുപോലുള്ള മനുഷ്യരെ നമുക്ക് കാണാം. അതായത്, സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർ, നല്ല കുട്ടി സർട്ടിഫിക്കറ്റിന് വേണ്ടി ഇഷ്ട്ടമുള്ള പലതും വേണ്ടെന്ന് വെയ്ക്കുന്നവർ, സമൂഹത്തിൻ്റെ പൾസ് അറിഞ്ഞു പിന്തിരിപ്പൻ ആശയങ്ങളിലൂടെ പൊതുബോധത്തെ ഊട്ടി ഉറപ്പിച്ചു കൈയ്യടി നേടുന്നവർ, അങ്ങനെയങ്ങനെ പലതും. ഇവിടെയാണ് ജാസ്മിൻ വ്യത്യസ്തയാവുന്നതും.ജാസ്മിൻ ഹൗസിലെ ടാസ്കുകൾ മാത്രമാണ് മത്സരമായി എടുക്കുന്നത്, ടാസ്‌ക്കിന് ശേഷമുള്ള ഓരോ നിമിഷവും അവൾക്ക് അവിടം സ്വഭാവികമായ ജീവിതമാണ്, കൂടെ ഉളളവർ ഒരേ വീട്ടിൽ താമസിക്കുന്ന മനുഷ്യരും. അതുകൊണ്ടാണ് വ്യക്തി വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെ ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയുന്നതും, കൂടെയുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും കൂടെ നിൽക്കുന്നതും ആശ്വസിപ്പിക്കുന്നതും ക്ഷമിക്കുന്നതും വിട്ടു കൊടുക്കുന്നതും, ഭക്ഷണവും വസ്ത്രവും മേക്കപ്പ് സാധനങ്ങളും പങ്കുവെയ്ക്കുന്നതും, എല്ലാവരെയും സ്നേഹിക്കുന്നതും രസിപ്പിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം.
ഒരു മനുഷ്യനു വേണ്ട അടിസ്ഥാന ഗുണങ്ങളും അപ്പുറത്തു നിൽക്കുന്ന മനുഷ്യനെ മനസ്സിലാക്കാനുള്ള മനസ്സും നമുക്കുണ്ടെങ്കിൽ ലൈഫിൽ എക്സ്പോഷർ കിട്ടുന്നതിനനുസരിച്ച് നമ്മുടെ ജീവിതസാഹചര്യങ്ങൾ നമ്മിൽ പരുവപ്പെടുത്തിയ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ തിരുത്തി നമുക്ക് മുന്നേറാൻ കഴിയും. വന്നപ്പോൾ ഉണ്ടായിരുന്ന ആറ്റിറ്റ്യൂഡ് അല്ല അവൾക്കിപ്പോൾ; എനിക്കിനി ആ പഴയ ഞാൻ ആവണ്ട എന്നവൾ ഉപ്പയോട് പറയുന്നത്, തിരിച്ചറിവുകൾ നേടാനുള്ള വഴികൾ ജീവിതത്തിൽ അടഞ്ഞു പോയ പെൺകുട്ടിക്ക് അതിനുള്ള വഴി ഈ വീട്ടിൽ നിന്നും തുറന്നു കിട്ടിയപ്പോൾ വന്ന ബോധത്തിൽ നിന്നാണ്.

Anusha

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

18 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

53 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago