Film News

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടാവുകയായിരുന്നു. അത് ഇപ്പോഴും ജീവിതത്തിൽ ഒരു കണ്ണീരായി അവശേഷിക്കുന്നു എന്നാണ് ഇവർ പറയുന്നത്. മമ്മൂട്ടിയുടെ ദാദാസാഹിബ് എന്ന സിനിമയിലെ നായികയായിരുന്നു ഇവർ. ഇവരുടെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ഇവർ. കഥാപാത്രത്തിന്റെ പേര് ആതിര എന്നായിരുന്നു. ഇപ്പോഴും പലരും നടിയെ ആ പേര് പറഞ്ഞാണ് വിളിക്കുന്നത് എന്നാണ് താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സിനിമയിൽ നിന്നും പിൻ വാങ്ങാൻ ഉണ്ടായ തീരുമാനവും താരം വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

- Advertisement -

വിവാഹത്തിന് മുൻപ് തന്നെ താരം സിനിമ മേഖല ഉപേക്ഷിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ദാദാസാഹിബ് എന്ന സിനിമയിൽ എത്തുന്നത്. സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ആയിരുന്നു സിനിമയിലേക്ക് വന്നത്. ചിലർ തമാശയ്ക്ക് കളിയാക്കാറുണ്ടായിരുന്നു എങ്കിലും സിനിമ സെറ്റിൽ എല്ലാവരും തന്നോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത് എന്നാണ് നടി പറയുന്നത്. ചില ബുദ്ധിമുട്ടുകൾ കാരണമാണ് വിവാഹശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ തോന്നാതിരുന്നത് എന്നാണ് താരം പറയുന്നത്.

കുറച്ചു ദുരവസ്ഥകൾ ഉണ്ടായിരുന്നു എന്നും അതിൽ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും അതുകൊണ്ടാണ് അഭിനയം നിർത്താം എന്ന തീരുമാനം പെട്ടെന്ന് എടുത്തത് എന്നും അന്നത്തെ ഫോൺ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു എന്നുമാണ് താരം പറയുന്നത്. സിനിമയിൽ നിന്നും ഒരുപാട് മോശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അത് ഇപ്പോഴും ജീവിതത്തിൽ ഒരു കണ്ണീരായി തുടരുകയാണ് എന്നുമാണ് താരം പറയുന്നത്.

സിനിമയിലേക്ക് പോകേണ്ടിയിരുന്നില്ല എന്നുപോലും തനിക്ക് തോന്നിയിട്ടുണ്ട് എന്നും പഠനം തുടരാമായിരുന്നു എന്നും താരം പറയുന്നു. എന്നാൽ അതിൽ നിന്നും പുറത്തു വരാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു എന്നും സിനിമയിൽ നമ്മൾ കാണുന്ന രീതിയല്ല മിക്കപ്പോഴും ഉള്ളത് എന്നും എന്നാൽ സിനിമയിലുള്ള മിക്കവരും നല്ലവരാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. സിനിമയിൽ നമ്മളോട് മോശമായി സംസാരിക്കുന്ന ആളുകളും ഉണ്ട് എന്നും സിനിമ എന്നത് ഒരു ട്രാപ്പ് ആണ് എന്നും ഒരു സമയത്ത് ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. സ്വതന്ത്രമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അന്നൊക്കെ എന്നാണ് താരം പറയുന്നത്.

Athul

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

2 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

7 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

9 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

20 hours ago