Celebrity news

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ വിവാഹത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി. സംവിധായകനാണ് ആല്‍ബി. ആദ്യ ബന്ധം പിരിഞ്ഞ ശേഷമാണ് അപ്‌സര ആല്‍ബിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറയുന്നത്.അപ്‌സര നേരത്തെ ഒരാളെ വിവാഹം കഴിച്ചിരുന്നു. അത് പിരിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അപ്‌സരയെ വിവാഹം കഴിക്കുന്നത്. രണ്ടാം ഭര്‍ത്താവ് അല്ലേ, രണ്ടാമത് വാങ്ങിയ വണ്ടിയല്ലേ എന്നൊക്കെ കമന്റുകള്‍ വരുന്നുണ്ട്. 2024 ലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകത്ത് ഒരു സ്ത്രീയോ പുരുഷനോ വിവാഹം കഴിക്കുന്നതും അത് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാതെ വരുമ്പോള്‍ ആ ബന്ധം വേര്‍പെടുത്തുന്നതോ വലിയ കാര്യമല്ലെന്നാണ് ആല്‍ബി പറയുന്നത്.

- Advertisement -

അതേ സമയം വേര്‍പെടുത്തുമ്പോള്‍ അപ്‌സരയ്ക്ക് 21 വയസാണ്. അപ്‌സരയ്ക്ക് ഇനിയും ജീവിതമുണ്ട്. അപ്‌സര ആ വിവാഹം ബന്ധം വേര്‍പെടുത്തി മൂന്ന് വര്‍ഷം കഴിഞ്ഞാണ് എന്നെ വിവാഹം കഴിക്കുന്നത്. ആ സമയത്തും ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഞാന്‍ സംവിധാനം ചെയ്തിരുന്ന സീരിയലിലെ നായികയായിരുന്നു അപ്‌സരയെന്നും അദ്ദേഹം പറയുന്നു.
ദയവ് ചെയ്ത് കേരളത്തിലെ സ്ത്രീകളെങ്കിലും മനസിലാക്കണം. ഒരു സ്ത്രീ വിവാഹ ബന്ധം വേര്‍പെടുത്തണമെങ്കില്‍ അതിന് പിന്നില്‍ അത്രയും വലിയ കാരണങ്ങളുണ്ടാകും. സ്‌നേഹവും സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ അവര്‍ ഒരിക്കലും ആ ബന്ധം വേര്‍പെടുത്തില്ല. രണ്ടാമത്തെ കാര്യം, അവര്‍ ഒരു വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റ്? എന്നാണ് ആല്‍ബി ചോദിക്കുന്നത്.

അപ്‌സര എന്റെ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി. അതിന്റെ ഫോട്ടോ അയച്ച് തന്ന് ചേട്ടാ നാളെ മുതല്‍ ഷൂട്ടിന് ഉണ്ടാകില്ല എന്ന പറഞ്ഞപ്പോഴാണ് ഞാന്‍ അവരോട് സംസാരിക്കുന്നത്. എനിക്ക് അതുവരെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലായിരുന്നു. എന്റെ സീരിയലില്‍ അഭിനയിക്കുന്നൊരു ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നു. പിന്നീടാണ് അയാള്‍ അപ്‌സരയോട് ചെയ്തത് അറിയുന്നതെന്നും ആല്‍ബി പറയുന്നു.
അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്. ഞാന്‍ അയാളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക് അയാളുടെ ജീവിതം. നമുക്ക് നമ്മുടെ ജീവിതം. അയാളുടെ ബന്ധം വേര്‍പെടുത്തിയിട്ട് ആറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ബിഗ് ബോസിലെത്തി. ജീവിതത്തില്‍ വിജയിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ അതിന് പിന്നാലെ വന്ന് ചീത്ത വിളിക്കുകയാണ് അയാള്‍. അയാള്‍ക്ക് വേറൊരു വിവാഹം കഴിച്ച് ജീവിച്ചു കൂടേ എന്നും അദ്ദേഹം ചോദിക്കുന്നു.

Anusha

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago