തെലുങ്കിലെ പ്രശസ്ത താരങ്ങളിലൊരാളാണ് മഞ്ജു മനോജ്. ചിരഞ്ജീവിയുടെ കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. ധാരാളം ആരാധകരുള്ള താരങ്ങളിലൊരാളാണ് മഞ്ജു മനോജ്. ആക്ഷൻ സിനിമകളാണ് ഇദ്ദേഹം കൂടുതലായി ചെയ്യുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾ തെലുങ്കിന് പുറത്ത് റിലീസ് ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വലിയ പരിചയമില്ല മലയാളികൾക്ക്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു എന്നാണ് മഞ്ജു മനോജ് പറയുന്നത്. ഒരുപാട് കാലത്തിനു ശേഷമാണ് വീണ്ടുമൊരു താരത്തിന് കൊവിഡ് ബാധിക്കുന്നത്. ഒരുകാലത്ത് ഇത്തരം വാർത്തകൾ വളരെ സജീവമായിരുന്നു. എന്നാൽ പിന്നീട് നമ്മൾ ഈ അസുഖവുമായി പൊരുത്തപ്പെട്ട് ജീവിക്കുവാൻ പഠിച്ചുകഴിഞ്ഞു. ഇപ്പോൾ കുറേ കാലത്തിന് ശേഷം ആണ് മറ്റൊരു താരത്തിനു കോവിട് സ്ഥിരീകരിച്ചിരിക്കുന്നു എന്ന വാർത്ത.
ഇത് മൂന്നാം തരംഗത്തിൻ്റെ തുടക്കം ആണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആശങ്കപ്പെടുന്നത്. അതേസമയം ആശങ്കപ്പെടാൻ ഒന്നും ഇല്ല എന്നും ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ അപ്പോൾ തന്നെ ടെസ്റ്റ് ചെയ്യണമെന്നും ആണ് ഇപ്പോൾ മഞ്ജു മനോജ് ആവശ്യപ്പെടുന്നത്. “എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കണം. എന്നെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ഞാൻ പൂർണ്ണമായും ഒക്കെ ആണ്. നിങ്ങളുടെ എല്ലാം സ്നേഹവും അനുഗ്രഹവും കൂടെ ഉണ്ടാകണം. അതേസമയം എന്നെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഒരുപാട് നന്ദി” – മഞ്ജു മനോജ് ഇൻസ്റ്റഗ്രാമിൽ എഴുതി.
കുറച്ചു നാളുകൾക്ക് മുൻപ് ഇദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. താരം ഒരു വിദേശ വനിതയെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് താരം തന്നെ രംഗത്ത് വന്നു. ഇപ്പോൾ നിരവധി ആളുകൾക്ക് ആണ് വീണ്ടും കൊവിഡ് വന്നുകൊണ്ടിരിക്കുന്നത്. നടി കരീനകപൂർ, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, നടൻ വടിവേലു, അമൃത അറോറ എന്നിവർക്ക് ആണ് അടുത്തിടെ രോഗം സ്ഥിരീകരിച്ചത്.