മലയാളികളുടെ പ്രിയതാരം ആണ് മമ്ത മോഹൻദാസ്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം താരം അഭിനയിച്ചു. ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന നടിയാണ് താരം. തൻറെ ഫിറ്റ്നസ്സിൽ മമ്ത ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് താരം. താരൻ നായികയായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ. മികച്ച പ്രതികരണമാണ് ചിത്രം പ്രേക്ഷകർക്കിടയിൽ നേടിയത്. ഇപ്പോഴിതാ താരം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ഇവിടെ നിന്നും താരം പകർത്തിയ ചില ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
മാലിദ്വീപ് ബീച്ചിൽ നിന്നും ആണ് ചിത്രങ്ങൾ താരം പകർത്തിയിരിക്കുന്നത്. എല്ലാത്തിനും ഉള്ള മരുന്ന് കടൽക്കരയിൽ ലഭിക്കും. ഉപ്പിൽ, സൂര്യനു താഴെ, മണലിന് മുകളിലായി നിങ്ങളുടെ ഉള്ളിലുള്ള സമാധാനം കിടക്കുന്നു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ്. ഫ്ലോറൽ പ്രിൻറ് ഉള്ള ബീച്ച് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ ചിത്രം വൈറലാവുകയാണ്. നിരവധി ചിത്രങ്ങൾ താരം അഭിനയിച്ച പുറത്തിറങ്ങാൻ ഉണ്ട്. മലയാളത്തിനു പുറമേ മറ്റു തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിൽ താരവും അഭിനയിക്കുന്നുണ്ട്.
View this post on Instagram