Film News

ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് മമ്മൂക്കയുമായി പറക്കുന്നത് വോള്‍വോയുടെ പുതിയ ചുണക്കുട്ടന്‍; മെഗാ സ്റ്റാറിന്റെ കാരവാനില്‍ ചില രഹസ്യങ്ങളുണ്ട്

കൊച്ചി: സിനിമ തിരക്കുകളില്‍ നിന്ന് വിട്ട് നിന്ന് കോവിഡ് കാലം കുടുംബസമേതം ചിലവഴിക്കുന്ന തിരക്കിലായിരുന്നു മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. തന്റെ കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹ പ്രവേശനത്തിന് പിന്നാലെ താരം കുടുംബവുമായി ഈ വീട്ടിലാണ് ചിലവഴിച്ചിരുന്നത്.

- Advertisement -

ഫോട്ടോഗ്രഫിയായിരുന്നു ലോക്ക് ഡൗണ്‍ സമയത്തെ താരത്തിന്റെ പ്രധാന വിനോദം. ഇതിനായി വിലകൂടിയ ലെന്‌സുകളും ക്യാമറകളും തന്റെ വീടിന്റെ ഗാലറിയില്‍ മമ്മൂക്ക ഒരുക്കാനും മറന്നില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം വീട്ടിലെ നീണ്ടനാളത്തെ വിശ്രമത്തിന് ശേഷം പുറത്തിറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തു കൊച്ചിയിലെ നഗരമധ്യത്തിലൂടെ സായാഹ്നങ്ങള്‍ ചിലവഴിച്ചുമാണ് മമ്മൂക്ക തന്റെ അണ്‍ലോക്കിങ്ങിന് തുടക്കമിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മമ്മൂക്ക നഗരത്തിലേക്ക് ഇറങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന്‍ രമേശ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരാണ് മമ്മൂക്കയ്‌ക്കൊപ്പം ഡ്രൈവിലുണ്ടായിരുന്നത്. സിനിമ തിരക്കുകളിലേക്ക് താരം വീണ്ടും എത്തുമ്പോള്‍ കൂട്ടിന് പുതിയ സാരഥിയുമുണ്ട്.

പഴയ കാരവാന്‍ യാത്രായോഗ്യമല്ലാതെ ആയതോടെ പുതിയ കാരവാന്‍ മമ്മൂക്കയ്ക്കായി കൊച്ചിയിലെത്തി. ഇനി ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുന്നത് വോള്‍വോയുടെ പുതിയ ചുണക്കുട്ടനാകും.

പാതാളത്ത് നിന്ന് കണ്ടൈനര്‍ റോഡ് വഴിയാണ് മമ്മൂട്ടിയും സംഘവും കാരവനിലൂടെ യാത്ര ചെയ്തത്. മമ്മൂക്കയുടെ ഇഷ്ടനമ്പരായ കെ.എല്‍.7 സി.യു 369 കണ്ടതോടെ ഹൈബി ഈഡനും കൈകാണിച്ച് താരത്തിനൊപ്പം യാത്രയായി.

അവസാനം പുതിയ കാരവാനിലെ മാസ്മരിക ട്രിപ്പ് ആസ്വദിച്ചാണ് അദ്ദേഹം മടങ്ങിയതും. കിടപ്പ് മുറി, ശൗചാലയം തുടങ്ങി എല്ലാ സംവിധാനങ്ങളും കാരവാനിലുണ്ട്. യാത്രകളില്‍ ക്ഷീണം ഒഴിവാക്കാനും പുതിയ കാരവാനു സാധിക്കും.

Abin Sunny

Share
Published by
Abin Sunny

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

4 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

5 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

5 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

5 hours ago