സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. രാഹുല്‍ സദാശിവന് ആണ് ചിത്രത്തിന്റെ സംവിധായകന്.
ഹൊറര്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രമയുഗം നിര്‍മിക്കുന്നത് തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ്.
അതേസമയം ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ സന്തോഷം മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത അവാര്‍ഡിനുള്ള ഐറ്റം വരുന്നുണ്ടെന്നാണ് സന്തോഷ വാര്‍ത്ത പങ്കുവച്ച് ആരാധകര്‍ പറയുന്നത്.
അതേസമയം റെഡ് റെയ്ന്‍ ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവനൊരുക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവര്‍ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്, മേക്കപ്പ്: റോനെക്സ് സേവ്യര്‍, കോസ്റ്റംസ് : മെല്‍വി ജെ
‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. പിആര്‍ഒ: ശബരി.