മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ പിന്നീട് മലയാളികളുടെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ ഒരാഴ്ചത്തേക്ക് ഭരിക്കുന്നത് മമ്മൂട്ടിയുടെ ഈ ചിത്രങ്ങള്‍ ആയിരിക്കും.
ഇപ്പോഴിത അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഏജന്റിലെ ചില ഷൂട്ടിങ് ലോക്കേഷന്‍ വീഡിയോയാണ്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കഴിഞ്ഞു.
ഹംഗറിയിലെ ബുഡപെസ്റ്റില്‍ നടക്കുന്ന ഏജന്റിന്റെ ചിത്രീകരണ വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയില്‍ കുറിച്ചത്.
തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളില്‍. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഇങ്ങേര് ചുമ്മാ നടന്നാലും അന്യായ മാസ് ആണ് എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.
അതേസമയം അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഏപ്രില്‍ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്.
യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ്പ് തമിഴന് സംഗീത സംവിധാനം നിര്‍വഹിക്കും.
ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റ് നവീന്‍ നൂലിയുമാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.