ഏത് കഥാപാത്രവും തന്റെ കയ്യില്‍ സേഫ് ആണെന്ന് തെളിയിച്ച നടനാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആര്‍ത്തിയെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച അഭിനയം തന്നെയാണ് മാമൂട്ടി കാഴ്ചവെച്ചത്. ഈ ചിത്രം തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും. ഐഎഫ്എഫ്കെ യില്‍ പ്രീമിയര്‍ ഷോ നടത്തിയ ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. അങ്ങനെ പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാര്‍ഡ് ഈ ചിത്രം നേടി.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്രസൃഷ്ടിയുമാണ് ഈ ചിത്രത്തെ മറ്റു സിനിമകളില്‍ നിന്ന് വേറിട്ടത് ആക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേ സിനിമാലോക്കേഷനില് നിന്നുള്ള മമ്മൂട്ടി ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഷൂട്ടിംഗ് ഇടവേളയില്‍ തറയില്‍ കിടന്ന് മയങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് പുറത്ത് എത്തിയിരിക്കുന്നത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.
ചിത്രത്തില്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗംഭീരമായി തന്നെ തന്റെ റോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മമ്മൂട്ടി എത്തിച്ചു. ഒരുപക്ഷേ മമ്മൂട്ടിക്ക് ലഭിച്ചതില്‍ ഏറ്റവും നല്ലൊരു കഥാപാത്രം തന്നെയാണ് ഇതെന്ന് പറയേണ്ടിവരും.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്.