News

സ്വാതന്ത്ര്യദിന ആശംസ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും

സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍,
പൃഥ്വിരാജ് . സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചാണ് താരങ്ങള്‍ സ്വാതന്ത്ര്യ ദിന ആശംസ അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹര്‍ ഘര്‍ തിരംഗ’ ക്യാപെയ്‌നിലും താരങ്ങള്‍ ഭാഗമയി.

- Advertisement -

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.

നടന്‍ മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്, അതില്‍ 57 വര്‍ഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം. അഭിമാനം എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടില്‍ പതാക ഉയര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേര്‍ന്നിരുന്നു.

അതേസമയം രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബലി നല്കേണ്ടി വന്നത് ഒട്ടനവധി ജീവനുകളും സഹനങ്ങളുമാണ്.

Anusha

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

5 mins ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

35 mins ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

3 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

3 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

3 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

3 hours ago