സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍,
പൃഥ്വിരാജ് . സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചാണ് താരങ്ങള്‍ സ്വാതന്ത്ര്യ ദിന ആശംസ അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹര് ഘര്‍ തിരംഗ’ ക്യാപെയ്നിലും താരങ്ങള്‍ ഭാഗമയി.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര് ഘര്‍ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.
നടന് മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്, അതില്‍ 57 വര്‍ഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം. അഭിമാനം എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടില്‍ പതാക ഉയര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേര്‍ന്നിരുന്നു.
അതേസമയം രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബലി നല്‍കേണ്ടി വന്നത് ഒട്ടനവധി ജീവനുകളും സഹനങ്ങളുമാണ്.
Happy Independence Day! 🇮🇳❤️ pic.twitter.com/wrh5jY9bjL
— Prithviraj Sukumaran (@PrithviOfficial) August 15, 2022