ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടിയാണ് മാളവിക നായര്‍. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ് മാളവിക പഠനം പൂര്‍ത്തിയാക്കിയത്. വിഷയത്തില്‍ ടോപ്പറായാണ് താരം വിജയിച്ചിരിക്കന്നുന്നത്.
‘എത്ര മനോഹമായിരുന്നു ഈ യാത്രയെന്ന് ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്. എന്റെ സ്വപ്നങ്ങളെ കീഴടക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍, അധ്യാപകര്‍ എല്ലാവര്ക്കും ഒരുപാട് നന്ദി. എന്നെ പ്രേത്സാഹിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം ആകാന്‍ എപ്പോഴും ശ്രമിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു”, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക കുറിച്ചത്. സുഹൃത്തുകള്‍ക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്.
കുഞ്ഞുനാളില്‍ മാളവിക അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെയാണ് മാളവിക ശ്രദ്ധിക്കപ്പെടുന്നത്. കറുത്തപക്ഷിയിലെ അന്ധയായ കുട്ടിയെ അവതരിപ്പിച്ച മാളവിക 2007-2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരം നേടി. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മാളവിക.
View this post on Instagram
ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥനായ സേതുവിന്റെയും സുചിത്രയുടെയും മകളാണ് മാളവിക നായര്‍. കറുത്ത പക്ഷികളില്‍ അഭിനയിച്ച ശേഷം , ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക പുരസ്കാരം നേടിയത്.