സിനിമയില്‍ സജീവമായ താരകുടുംബം ആണ് മല്ലികാ സുകുമാരന്റെത്. അമ്മക്കും അച്ഛനും പിന്നാലെ മക്കളും അഭിനയലോകത്തേക്ക് വരുകയായിരുന്നു. ബാലതാരമായാണ് ഇന്ദ്രജിത്ത് അഭിനയലോകത്തേക്ക് വരുന്നത്. പടയണി ആയിരുന്നു നടന്റെ ആദ്യ ചിത്രം. പിന്നീട് വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് നടനായും സഹനടനായും ഇന്ദ്രജിത്ത് പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ട്. അതേസമയം നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലേക്ക് വന്നത്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടന് കഴിഞ്ഞു. ഇന്ന് പൃഥ്വിയും സിനിമയില്‍ സജീവം ആണ്.
ഇപ്പോള്‍ മകന് ഇന്ദ്രജിത്തിന്റെ പേരിനെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മല്ലികാ സുകുമാരന്‍. ഭര്‍ത്താവ് മകന് ഇട്ട പേരാണ് ഇന്ദ്രജിത്ത് എന്ന് പറഞ്ഞാണ് താരം എത്തിയത്. അമ്മയാവാന്‍ പോവുന്നു എന്ന് അറിഞ്ഞത് മുതല്‍ മക്കളുടെ പേര് കണ്ട് പിടിക്കാന്‍ തുടങ്ങിയിരുന്നു. തന്റെ പേരുപോലത്തെ പേരുകളൊന്നും വേണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു എന്ന് മല്ലിക പറയുന്നു. പിന്നെ മക്കളുടെ പേര് അവര്‍ പഠിക്കുന്ന സ്കൂളില വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മൂത്തവന് ഇന്ദ്രജിത്ത് എന്നും ഇളയവന് പൃഥ്വിരാജെന്നും പേരിട്ടത്.
അന്ന് ഞാന്‍ ചോദിച്ചതാണ് സുകുവേട്ടാ നിങ്ങളെന്താ രാവണനാണോ എന്ന്,
ഇന്ദ്രജിത്ത് രാവണന്റെ മകനാണല്ലോ. എന്നാല്‍ ഇവിടെ അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ ആയിരുന്നു രാവണന് എന്താണ് കുഴപ്പം, അയാള്‍ ഒറ്റയാനെ പോലെ നിന്ന് പോരാടിയതാണ് എന്ന് തിരിച്ച് പറഞ്ഞു. രണ്ട് പേര്‍ക്കും ഈ പേര് കണ്ട്പിടിച്ചത് സുകുമാരന്‍ തന്നെയാണ്.
മക്കളെ നന്നായി പഠിപ്പിക്കാനും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എത്ര തന്നെ ആണെങ്കിലും ഇവര്‍ അവസാനം സിനിമയില്‍ തന്നെ എത്തും എന്നും അദ്ദേഹം പറഞ്ഞതായി മല്ലിക പറയുന്നു. ഒരു കാലത്ത് നായക വേഷം ചെയ്തിരുന്ന നടനാണ് സുകുമാരന്‍. നടന്റെ മരണം സിനിമാ മേഘലക്കും ഒരു തീരാ നഷ്ടം തന്നെയായിരുന്നു. ശേഷം മല്ലികയും അഭിനയലോകത്തേക്ക് വരുകയായിരുന്നു. ഇന്ന് കൊച്ചിയിലാണ് മല്ലിക താമസിക്കുന്നത്. ഫ്ളാറ്റിന്റെ രണ്ട് വശത്തായി മക്കളും താമസിക്കുന്നുണ്ട്.