ബോളിവുഡിൽ ഫിറ്റ്നസിന് ഒരു റാണിയുടെ പട്ടം ഉണ്ടെങ്കിൽ അത് തീർച്ചയായും സ്വന്തമാക്കുക മലൈക അറോറ ആയിരിക്കും. ശരീരസൗന്ദര്യം നിലനിർത്തുന്നതിൽ പലർക്കും ഒരു റോൾ മോഡലാണ് മലൈക. അഭിനയരംഗത്ത് താരം അത്ര സജീവമല്ല. പക്ഷേ സൗന്ദര്യസംരക്ഷണത്തിലും മോഡലിങ്ങിലും മറ്റാരെയും കടത്തിവെട്ടും ഈ പ്രായത്തിലും മലൈക. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ സാമൂഹ്യ മാധ്യമങ്ങളെ ഒന്നാകെ ഇളക്കി മറിച്ച് ഇരിക്കുകയാണ് താരം.
ഫാഷൻസ് സെൻസിൻ്റെ കാര്യത്തിൽ വേറെ ലെവലാണ് താരം. നാൽപ്പത്തിയെഴു വയസ്സ് ആയെങ്കിലും ഇപ്പോഴും ബോളിവുഡിലെ പല യുവ നടിമാരെയും വെല്ലുന്ന ശരീര അളവുകൾ ആണ് താരത്തിന്. വളരെ കൃത്യമായ, ചിട്ടയായ ജീവിതക്രമമാണ് തൻറെതെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. കടുപ്പമേറിയ വ്യായാമമുറകൾ തന്നെയാണ് അതിൽ ആദ്യത്തേത്.
മലൈക വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നിറങ്ങുന്ന ഒട്ടേറെ ചിത്രങ്ങൾ സ്ഥിരമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തൻറെ ആകാരഭംഗി വെളിവാക്കുന്ന തരത്തിലുള്ള വസ്ത്ര സെലക്ഷനാണ് താരത്തിൻ്റെത്. മികച്ച ഒരു നർത്തകി കൂടെയാണ് താരം. താരം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ചെയ്യ ചെയ്യ എന്ന് ഹിന്ദി ഗാനം ഇന്ത്യയോട്ടാകെ സൃഷ്ടിച്ച ഓളം ചെറുതല്ല.
തൈ ഹൈ സ്ലിട് ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. മലയാളിയാണ് മലൈകയുടെ അമ്മ. ഒരു സഹോദരിയുണ്ട് താരത്തിന്. എം ടി വിയിൽ വി ജേ ആയിട്ടായിരുന്നു മലൈകയുടെ തുടക്കം. പിന്നീട് മോഡലിങ്ങിലൂടേ ചലച്ചിത്രമേഖലയിൽ എത്തുകയായിരുന്നു.