ബോളിവുഡിലെ പ്രശസ്ത നടിയാണ് മലൈക അറോറ. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന നടിയാണ് ഇവർ. ഈ പ്രായത്തിലും ഏത് യുവനടിമാരെകാളും ഗ്ലാമറസ് ആണ് താരം. താരത്തിൻ്റെ കാമുകനാണ് പ്രശസ്ത നടൻ അർജുൻ കപൂർ.ഇവർ തമ്മിലുള്ള പ്രണയം ബോളിവുഡിലെ ചൂടുള്ള ചർച്ചാ വിഷയങ്ങളിലൊന്നാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഏറെ ചർച്ചാവിഷയമായിരുന്നു. ഇതിനോടനുബന്ധിച്ച് ഒരു ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. ഈ രീതിയിലുള്ള ചിന്ത ശരിയല്ല എന്ന് താരം പറയുന്നു. ഭാരം കുറഞ്ഞ യുവാക്കളെ സ്ത്രീകൾ പ്രണയിക്കുന്നതിലെന്താണ് തെറ്റ്. സ്ത്രീകളുടെ ബന്ധത്തിൽ മാത്രം ഇത്തരത്തിൽ തുല്യതയില്ലാത്ത ചിന്താരീതികൾ ഉണ്ട്.
തങ്ങളെക്കാൾ പ്രായം കുറഞ്ഞ മഞ്ഞ വിഡ്ഢികളും ആയി ബന്ധത്തിലേർപ്പെടാൻ പാടില്ല എന്ന തരത്തിലുള്ള അലിഖിത നിയമം സമൂഹത്തിലുണ്ട്. സ്ത്രീകൾക്കും അവരുടേതായ ജീവിതം ഉണ്ട്. തൻറെ അമ്മ തന്നോട് പറയുന്ന ചില കാര്യങ്ങളുണ്ട്. സ്വന്തം ഇഷ്ടത്തിനും നിയമങ്ങൾക്കും അനുസൃതമായി മാത്രം ജീവിക്കുക. ആ അമ്മയുടെ മകളാണ് താൻ. താരം വ്യക്തമാക്കി.
ഈ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇവരുടെ ബന്ധം ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചാവിഷയമാണ്. 12 വയസ്സ് പ്രായവ്യത്യാസം ആണ് ഇരുവരും തമ്മിൽ ഉള്ളത്. ഷൂട്ടിംഗ് തിരക്കുകൾ മൂലം ഇരുവരും കുറച്ചു മുൻപ് നേരിൽ കണ്ടിരുന്നില്ല. പിന്നീട് ഇരുവരും അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി. 2019 ലാണ് ഇരുവരും ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.