തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അദിവിശേഷ്. മലയാളികൾക്കും വളരെ സുപരിചിതമായ നടനാണ് ഇദ്ദേഹം. ലോക്ക്ഡൗൺ ഈ കാലയളവിൽ മലയാളികൾ കണ്ട ഒരുപാട് തെലുങ്ക് ചിത്രങ്ങളിൽ ഈ താരത്തിൻ്റെത് കൂടി ഉണ്ടായിരുന്നു. ഗൂഡാച്ചാരി എന്ന ചിത്രം കേരളത്തിലും വളരെ ജനപ്രിയമാണ്. വളരെ ക്വാളിറ്റിയുള്ള സിനിമകൾ മാത്രം ചെയ്യുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
ഇപ്പോൾ മേജർ ഉണ്ണികൃഷ്ണൻ ബയോപിക് ആയി എത്തുകയാണ് അദിവിശേഷ്. തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ആണ് ചിത്രം നിർമ്മിക്കുന്നത്. സോണി പിക്ച്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മേജർ ദി ഫിലിം എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ഗൂഡാചാരി എന്ന ചിത്രം സംവിധാനം ചെയ്ത സാഷി കിരൺ ടിക്ക തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എൻ.എസ്.ജി. കമാൻഡോ ആയിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ. ഇന്ത്യൻ ആർമിയുടെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലും ഉൾപ്പെട്ടിരുന്നു. 2008 മുംബൈ ഭീക.രാക്രമ.ണത്തിൽ ആണ് ഇദ്ദേഹം വീരമൃത്യു വരിക്കുന്നത്. അശോക ചക്ര ഉൾപ്പെടെയുള്ള ബഹുമതികളും ഇദ്ദേഹത്തിനു രാജ്യം നൽകി ആദരിച്ചിട്ടുണ്ട്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ. ബാംഗ്ലൂരിലായിരുന്നു ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥൻ കെ. ഉണ്ണികൃഷ്ണൻ ആണ് സന്ദീപിൻ്റെ പിതാവ്.