മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതി ഉടന്‍ ഒഴിയും. രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ല. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎല്‍മാരെ കാണാനില്ല. ചിലരെ സൂറത്തില്‍ കണ്ടു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആശിക്കുന്നുണ്ടെന്നും ഉദ്ദവ് പറഞ്ഞു.
അതിനിടെ ഗുവാഹത്തിയില്‍ തങ്ങുന്ന 34 വിമത എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യമറിയിച്ച് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്കി. പുതിയ ചീഫ് വിപ്പിനെയും തെരഞ്ഞെടുത്തു, ശിവസേന വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉദ്ദവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിമതര്‍ നീക്കം ശക്തമാക്കിയത്.
നിയമസഭാ പിരിച്ചുവിടുന്നതിലേയ്ക്ക് സ്ഥിതി നീങ്ങുന്നുവെന്ന് പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തെങ്കിലും മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. അധികാരം പോയാലും പോരാടുമെന്ന് ശിവസേന അറിയിച്ചു. അതിനിടെ വിമതര്‍ക്കൊപ്പം പോയ രണ്ട് എംഎല്‍എമാര്‍ തിരികെ ശിവസേനയ്ക്കൊപ്പമെത്തി.