തന്റെ ജീവിതത്തിലെ ഏറ്റവും കഠിനവും മറക്കാന്പറ്റാത്തതുമായ നിമിഷം എന്ന കുറിപ്പോടെ മധുര രാജയുടെ ലൊക്കേഷനിലെ നായകളുമായി ഉള്ള ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി ലിച്ചി എന്ന് വിളിക്കുന്ന അന്നാ രാജൻ. ചിത്രത്തിൽ വേട്ട പട്ടി യുമൊന്നിച്ചുള്ള ഫോട്ടോസും വീഡിയോയും ആണ് ലിച്ചി പങ്കുവെച്ചിരിക്കുന്നതു.
മധുര രാജയിൽ ചെറുതും എന്നാൽ പ്രധാനവുമായ വേഷത്തിൽ എത്തിയിരിക്കുകയാണ് ലിച്ചി. പുലിമുരുകന് ശേഷം വൈശാഖ് – ഉണ്ണികൃഷ്ണൻ – പീറ്റർ ഹെയ്ൻ കൂട്ടുക്കെട്ടിൽ നിർമ്മിച്ച ചിത്രം തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.സാജൻ സജി സിറിയക് ആണ് ഡോഗ് ട്രെയിനർ . ഡ്യൂപ്പ് ഇല്ലാതെയാണ് മമ്മൂക്ക മധുര രാജയിൽ സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.