കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജംപില്‍ ഇന്ത്യക്ക് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. 8.08 മീറ്റര്‍ ദൂരം കണ്ടെത്തിയ ശ്രീശങ്കറിന് നൂലിഴ വ്യത്യാസത്തിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. 7.96 മീറ്റര്‍ ദൂരം ചാടിയ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനവും നേടി.
ആദ്യ ശ്രമത്തില്‍ മുഹമ്മദ് അനീസിന് പിഴച്ചപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തില്‍ മുരളി ശ്രീശങ്കര്‍ നില മെച്ചപ്പെടുത്തി. എന്നാല്‍ ബഹമസിന്റെ ലൗവാന്‍ നൈണ്‍ 8.8 മീറ്റര്‍ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി. മൂന്നാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താന്‍ ഇരു താരങ്ങള്‍ക്കും കഴിഞ്ഞില്ല.
അഞ്ചാം ശ്രമത്തില്‍ 8.08 മീറ്റര്‍ ദൂരം ചാടി മുരളി ശ്രീശങ്കര്‍ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന് ശേഷം സ്വര്‍ണം പോലൊരു വെള്ളി മെഡല്‍ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.
പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…
ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…