കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി; ചരിത്ര നേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജംപില്‍ ഇന്ത്യക്ക് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. 8.08 മീറ്റര്‍ ദൂരം കണ്ടെത്തിയ ശ്രീശങ്കറിന് നൂലിഴ വ്യത്യാസത്തിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. 7.96 മീറ്റര്‍ ദൂരം ചാടിയ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനവും നേടി.

ആദ്യ ശ്രമത്തില്‍ മുഹമ്മദ് അനീസിന് പിഴച്ചപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തില്‍ മുരളി ശ്രീശങ്കര്‍ നില മെച്ചപ്പെടുത്തി. എന്നാല്‍ ബഹമസിന്റെ ലൗവാന്‍ നൈണ്‍ 8.8 മീറ്റര്‍ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി. മൂന്നാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താന്‍ ഇരു താരങ്ങള്‍ക്കും കഴിഞ്ഞില്ല.

അഞ്ചാം ശ്രമത്തില്‍ 8.08 മീറ്റര്‍ ദൂരം ചാടി മുരളി ശ്രീശങ്കര്‍ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന് ശേഷം സ്വര്‍ണം പോലൊരു വെള്ളി മെഡല്‍ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.