Sports

ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്കു നാലു വര്‍ഷം വിലക്ക്, പോഗ്ബയുടെ കരിയറിന് അവസാനമാകുമോ?

റോം: സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു താരത്തിനെതിരായ നടപടി.

- Advertisement -

വേള്‍ഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിധി വന്നത്. നിരോധിത പദാര്‍ത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്.

സെപ്റ്റംബറില്‍ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രൈബ്യൂണല്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം പോഗ്ബയുടെ സസ്പെന്‍ഷന്‍ അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുക മാത്രമല്ല, ലീഗില്‍ യുവന്റസിന് തിരിച്ചടി നല്‍കുകയും ചെയ്യും.

2027 ഓഗസ്റ്റ് വരെ താരത്തിന്റെ വിലക്ക് നിലനില്‍ക്കും. വിലക്ക് തീരുമ്പോഴേക്കും 34 വയസ്സായിരിക്കും താരത്തിന്റെ പ്രായം.ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. അതേസമയം നടപടിക്കെതിരെ പോള്‍ പോഗ്ബ അപ്പീല്‍ പോകുമെന്നാണു വിവരം.

2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ. 2022 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

 

Abin Sunny

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

3 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago