മലയാള സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്.
ഇപ്പോഴിത മമ്മൂട്ടിയേയും പുതിയ ചിത്രം ഭ്രമയുഗത്തേയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് എന്‍. ലിംഗുസാമി. ഭ്രമയുഗത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷമാണ് ലിംഗുസാമി പ്രശംസയുമായി എത്തിയത്.
ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാന്‍ മമ്മൂട്ടിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ലിംഗുസാമി ചോദിച്ചു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരുപാട് ചിത്രങ്ങള്‍ ചെയ്തതിന് ശേഷവും ഇത്രയും വ്യത്യസ്ത മമ്മൂട്ടി സാറിന് എങ്ങനെ കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു.
ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാന്‍ പോകുന്ന മാജിക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും സംവിധായകന് പങ്കുവെച്ചിട്ടുണ്ട്.
Still amazed how could @mammukka sir could do such variations even after doing so many films. Just eager to see the magic he gonna create with this. Looks excellent sir #Bramayugam https://t.co/R61Dqs52jE
— Lingusamy (@dirlingusamy) February 11, 2024
മമ്മൂട്ടി അഭിനയിച്ച ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ തമിഴില്‍ സംവിധായകനായി തുടക്കമിട്ടയാളാണ് എന്‍. ലിംഗുസാമി. പയ്യ, വേട്ടൈ, സണ്ടക്കോഴി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
അതേസമയം, മമ്മൂട്ടിയും അര്ജുന് അശോകനും പ്രധാന വേഷത്തിലെത്തുന്ന ഭ്രമയുഗം ഫെബ്രുവരി 15-ന് തിയേറ്ററുകളിലെത്തും. ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകനായ രാഹുല്‍ സദാശിവനാണ് ചിത്രം ഒരുക്കുന്നത്.