കൊവിഡ് ബാധിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും പരിശോധനക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. 11,12 തീയതികളില്‍ സ്റ്റാലിന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് തിരുവണ്ണാമലൈ ജില്ലയിലെ ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം മാസ്കില്ലാതെ പങ്കെടുത്തിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാലിന് കൊവിഡ് സഥിരീകരിച്ചതിനെ തുടര്‍ന്ന് പി.എം.കെ സ്ഥാപകന്‍ ഡോ രാംദോസ് നിരീക്ഷണത്തിലാണ്.
അതേസമയം തമിഴ്നാട്ടില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്നലെ സംസ്ഥാനത്ത് 2,269 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 729 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.