ലോകത്ത് ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. പണിയെടുക്കാതെ എങ്ങനെ പണക്കാരനാകാം എന്ന റിസർച്ച് നടത്താത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാവില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ശാസ്ത്രജ്ഞരെക്കാൾ കൂടുതൽ സന്യാസിമാർ ഫേമസ് ആയിട്ടുള്ളത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സാധാരണക്കാർ മുതൽ കേന്ദ്രമന്ത്രിമാർ മുതൽ ഇത്തരം അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മന്ദഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ അന്ധവിശ്വാസം ചില ആളുകൾക്ക് എങ്കിലും ഗുണകരം ആവാറുണ്ട്.
ഇത്തരം മണ്ടന്മാരെ പറ്റിച്ച ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവർ നമ്മുടെ ചുറ്റുമുണ്ട്. ഒരാളെ പറ്റിച്ച പൈസ ഉണ്ടാക്കുക എന്നത് ഹീനമായ പ്രവർത്തി തന്നെയാണ്. അതിൽ സംശയമൊന്നുമില്ല. എങ്കിലും അന്ധവിശ്വാസികളായവർ പറ്റിക്കപ്പെടുന്നതിൽ തെറ്റൊന്നുമില്ല. കാരണം അവർ പറ്റിക്കപ്പെടാൻ സ്വയം തീരുമാനിച്ചവർ തന്നെയാണ്. വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലാത്തതുകൊണ്ട് ഒന്നുമല്ലല്ലോ അവർ പറ്റിക്കപെടുന്നത്. മറിച്ച് അവരുടെ കയ്യിൽ ഇരിപ്പുണ്ട് ആയതുകൊണ്ട് പറ്റിക്കുന്ന ആളും വലിയ കുറ്റബോധം ഒന്നും തോന്നില്ല എന്നതാണ് സത്യം.
ഇന്ത്യക്കാർക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ന്യൂമറോളജി. അതായത് ചില സംഖ്യകൾ അല്ലെങ്കിൽ അക്കങ്ങൾ നമ്മുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കുന്നതാണ് ന്യൂമറോളജി. ചില ആളുകൾക്ക് ചില നമ്പറിലുള്ള വണ്ടി തന്നെ വേണം, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഖ്യയിൽ അവസാനിക്കുന്ന മൊബൈൽ നമ്പർ വേണം. ഇതിനുവേണ്ടി അവർ ലക്ഷങ്ങളും കോടികളും മുടക്കാൻ തയ്യാറാണ് എന്നത് മറ്റൊരു വിവരക്കേട്. ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്ന ഒരു വിവരക്കേടാണ് 786 എന്ന അക്കം ഭാഗ്യം ഉള്ളതാണ് എന്നത്. ഇപ്പോൾ ഈ അക്കങ്ങൾ അടങ്ങിയിട്ടുള്ള നോട്ടുകൾ അന്വേഷിച്ചു നടക്കുകയാണ് ഇന്ത്യയിലെ വലിയ ഒരു വിഭാഗം ആളുകൾ. ഇവരെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കാൻ നിങ്ങൾക്കും ഇതാ ഒരു സുവർണ്ണ അവസരം.
786 അടങ്ങിയിട്ടുള്ള നോട്ടുകൾ നിങ്ങളുടെ കൈവശം ഉണ്ടോ? എത്ര വലിയ തുകയുടെതോ ചെറിയ തുകയുടെതോ ആയാലും കുഴപ്പമില്ല. 786 എന്ന സംഖ്യ മാത്രം അടങ്ങിയത് ആയാൽ മതി. മൂന്നു ലക്ഷം രൂപ വരെയാണ് ഈ നോട്ടിന് പറഞ്ഞിരിക്കുന്ന വില. നിങ്ങൾ ആകെ ചെയ്യേണ്ടത് ഈ നോട്ട് ഏതെങ്കിലും ഓൺലൈൻ വിൽപ്പന സൈറ്റിൽ ഇടുക എന്നത് മാത്രമാണ്. ഉടൻ തന്നെ വാങ്ങേണ്ട ആളുകൾ നിങ്ങളെ കോൺടാക്ട് ചെയ്യും.