കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ love. ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ടോക്സിക് റിലേഷൻഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള സിനിമയായിരുന്നു.
ഇപ്പോൾ Love തമിഴ് പതിപ്പിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. തമിഴിലെ ഒരു വമ്പൻ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി തന്നെ എത്തും എന്നാണ് സൂചനകൾ.ഒപ്പം മികച്ച അഭിനേതാക്കൾ കൂടി അണിനിരക്കുന്ന തമിഴ് പതിപ്പ് ഉടൻ ഉണ്ടാകും എന്നു തന്നെയാണ് റിപ്പോർട്ടുകൾ.
ഇന്നത്തെ സമൂഹത്തിന്റെ ടോക്സിക് റിലേഷിപ്പ് പ്രശ്ങ്ങളും ദാമ്പത്യവും കൈകാര്യം ചെയ്ത സിനിമ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലെർ അനുഭവം തന്നെയായിരുന്നു.