സൂര്യ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂരരായി പോട്രു. ഈ ചിത്രത്തിൽ നായികയായി എത്തിയത് മലയാളി നടി അപർണ ബാലമുരളി ആയിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തെ ആണ് താരം ഇതിൽ അവതരിപ്പിച്ചത്. സൂര്യയുടെ അമ്മയായി എത്തിയത് നടി ഉർവശി ആയിരുന്നു. മലയാളി നടിമാരുടെ മികച്ച പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിൽ നമ്മൾ കണ്ടത്.
അത് വീണ്ടും ആവർത്തിക്കാൻ പോവുകയാണ് എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. സൂര്യ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ഒരു സോഷ്യൽ പൊളിറ്റിക്കൽ ഡ്രാമ ആണ് ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു അഭിഭാഷകൻ ആയിട്ടാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടി എസ് ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ആരാണ് എന്ന് അറിയുമോ?
ലിജോമോൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഇവർ. ഗംഭീര മേക്കോവറിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ കടുത്ത ആരാധകർക്ക് പോലും താഴത്തെ മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. രജീഷ വിജയൻ, പ്രകാശ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത ആഴ്ച ആമസോണിൽ റിലീസ് ചെയ്യും.
മാധ്യമ പ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും ആണ് ജ്ഞാനവേൽ. ഇദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സൂര്യ ആണ് സിനിമയുടെ നിർമ്മാണം. അൻപറിവു ആണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. പൂർണിമ രാമസ്വാമി ആണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. ഈ സിനിമ വളരെ വലിയ ഒരു കൊമേഴ്സ്യൽ വിജയം തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.