മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് ലളിതശ്രീ. ഒരുകാലത്ത് പഴയകാല ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ലളിത ശ്രീ അഭിനയിച്ചു. ഇപ്പോഴിതാ അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിക്കുകയാണ് ലളിത ശ്രീ. അവസാനം അഭിനയിച്ച ചിത്രത്തില്‍ കെപിഎസി ലളിതയ്ക്കായി ഡബ്ബ് ചെയ്തത് ലളിത ശ്രീയായിരുന്നു.
ഒരിക്കല്‍ ഒരു തമിഴ് പ്രൊഡക്ഷന്‍ കമ്പനിയില്‍ തന്നെ ഒരു ജോലിക്ക് വിളിച്ചു. കൊറോണക്കാലമായതുകൊണ്ട് പോയില്ല. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മി വിളിച്ചു. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ ഒരു ജോലിക്കാര്യം ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ അതേപ്പറ്റി ഭാഗ്യലക്ഷ്മി വിശദീകരിച്ചില്ല. ഉര്‍വശിക്ക് ചേച്ചിയുടെ നമ്പര്‍ കൊടുക്കുമെന്നും അവള് വിളിക്കുമെന്നും പറയുന്ന കാര്യം ചെയ്തു കൊടുക്കണമെന്നും പറഞ്ഞു.
ഭാഗ്യലക്ഷ്മി പറഞ്ഞതുപോലെ പിറ്റേദിവസം ഉര്‍വശി വിളിച്ചു. തമിഴ്സിനിമയില്‍ ഈയിടെ ഒരു വേഷം ചെയ്തുവെന്നും അതില്‍ തന്റെ അമ്മായിയമ്മയുടെ വേഷം ചെയ്തത് ലളിത ചേച്ചിയാണെന്നും പറഞ്ഞു. ലളിത ചേച്ചിക്ക് വേണ്ടി ഡബ്ബ് ചെയ്യാനാണ് ഉര്‍വശി വിളിച്ചത്. അത് ശരിയാവില്ലെന്ന് പറഞ്ഞെങ്കിലും ഉര്‍വശിയും കലാരഞ്ജിനിയും നിര്‍ബന്ധിച്ചു അങ്ങനെ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ലളിത ചേച്ചിയുടെ അവസാന ചിത്രത്തില്‍ അവരുടെ ശബ്ദമായി മാറി. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും ലളിത ശ്രീ പറഞ്ഞു.