വേറിട്ട അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇന്ന് സ്റ്റാര്‍ മാജികിലാണ് താരം തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി തന്റെ കുഞ്ഞു വിശേഷം പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ സ്വന്തമായി ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു ലക്ഷ്മി .
ഇപ്പോഴിതാ ലക്ഷ്മിയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഇത്തവണ സനമോള്ക്കൊപ്പമാണ് താരം വീഡിയോ ചെയ്തത്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
സന മോളെ കുറിച്ച് വിശദമായി തന്നെ ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. അവളുടെ ഒപ്പമാണ് ഇന്ന് ഒരുദിവസം ഞാന്‍ ചെലവിടുന്നത് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ആ ആളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുന്‍പേ ഇടിച്ചു കയറി സര്‍പ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത്. സന എന്നാണ് മോളുടെ പേര്, പത്തുവയസ്സേ മോള്‍ക്ക് ആയിട്ടുള്ളൂ. ഒരു മാസം മുമ്പേയാണ് എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോള് എന്നിലേക്ക് എത്തുന്നത് എന്നും താരം പറയുന്നു. വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്. നിരവധി പേരാണം ഇതിന് താഴെ കമന്റ് കുറിച്ച് എത്തിയത്.
അതേസമയം യാതൊരു കൃത്രിമത്വവും ഇല്ലാതെയുള്ള ലക്ഷ്മിയുടെ അവതരണത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയായിരുന്നു താരം. തൃശൂര്‍ സ്വദേശിയാണ് ലക്ഷ്മി . അതേസമയം താരത്തിന്റെ യഥാര്‍ത്ഥ നാമം ലക്ഷ്മി ഉണ്ണിക്കൃഷ്ണന് എന്നാണ് .