മലയാളത്തിലെ ചോക്ലേറ് ഹീറോ കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹതാരങ്ങളും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി മസില്മാന് ചാക്കോച്ചനായിരിക്കുകയാണ് താരം. പൊതുവെ കണ്ടുവരുന്ന ചാക്കോച്ചൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത രൂപമാറ്റത്തിലാണ് ചാക്കോച്ചൻ എത്തിയിരിക്കുന്നത്.
വടംവലിയുടെ താരമായി നില്ക്കുന്ന ചിത്രവും ഒപ്പം ശരീരത്തില്‍ വടംവലി വരുത്തിയ പാടുകളുമാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിയിരിക്കുന്നത്. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ചും മറ്റുമുള്ള കമെന്റുകള്‍ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ. ഇത് ചുമ്മാ കളിയാണെന്ന് നങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ബാക്കി ചിത്രങ്ങള്‍ കൂടി കാണൂ എന്നും ചാക്കോച്ചന് പറയുന്നു. ചാക്കോച്ചന്റെ പുതിയ രൂപത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
സംസ്ഥാന അവാര്‍ഡ് നേടിയ ചാര്‍ലിക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ ഈ രൂപമാറ്റം. സിനിമയുടെ ചിത്രീകരണം കോലഞ്ചേരിയില്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോര്‍ജ്, നിമിഷ സജയന്, മിയ , അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. അന്‍വര്‍ അലി രചനയും വിഷ്ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു. മഹേഷ് നാരായണ്‍ എഡിറ്റിങ്ങും റോണി സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.
ഗോള്‍ഡ് കോയ്ന് പിക്ചേഴ്സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാമ്ബൂര്‍ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.