മലയാളികളുടെ ഇഷ്ട താരമാണ് കൊല്ലം സുധി.പ്രേക്ഷകരെ ഒത്തിരി ചിരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.കൊല്ലം സുധിയുടെ ഭാര്യ വിവാഹിതയാകാൻ പോകുന്നുവെന്ന് ചില വാർത്തകൾ വന്നിരുന്നു.ഇപ്പോൾ ഇതാ രേണു ഇതിനോട് പ്രതികരിച്ച് വന്നിരിക്കുകയാണ്.വാക്കുകൾ ഇങ്ങനെയാണ്,ശരീരം കൊണ്ട് അദ്ദേഹം നമ്മുടെ കൂടെ ഇല്ലെങ്കിലും ആത്മാവായി നമുക്ക് ഒപ്പം തന്നെ അവിടെയുണ്ട്. ഏട്ടന്റെ വലിയ സ്വപ്നം ആയിരുന്നു വീട്, അത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഏട്ടൻ ആണ്. അതെനിക്ക് ഫീൽ ചെയ്തു. മക്കൾ കൂടെയുള്ളപ്പോഴാണ് ഏട്ടന്റെ സാനിധ്യം എനിക്ക് തിരിച്ചറിയാൻ ആയത്.മഴവിൽ മലയാളത്തിനോടാണ് രേണു പ്രതികരിച്ചത്.
രണ്ടുമക്കൾക്കും തുല്യമായ അവകാശത്തിലാണ് ഫാദർ നമുക്ക് സ്ഥലം തന്നിരിക്കുന്നത്. കിച്ചു എനിക്ക് സ്വന്തം മകൻ തന്നെയാണ്. പതിനൊന്ന് വയസ്സുള്ളപ്പോൾ ആണ് ആ മോനെ ഏട്ടൻ എനിക്ക് തരുന്നത്. ഇളയമകൻ ജനിക്കുന്നതിനു മുൻപേ എന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത് കിച്ചുവാണ്. അതുകൊണ്ടുതന്നെ ഒരു തരി കൂടുതൽ സ്നേഹം എനിക്ക് അവനോട് മാത്രമേ വരൂ. ഇപ്പോൾ പ്ലസ് വൺ ടു ക്ളാസ്സുകൾ ചെയ്തുകൊണ്ടിരിക്കുയാണ്.മറ്റൊന്ന്,എന്റെ ആഗ്രഹം ഞാൻ മരിക്കും വരെ സുധിച്ചേട്ടന്റെ ഭാര്യ ആയിട്ടിരിക്കാൻ ആണ്.അത് ഞാൻ എവിടെയും പറയും. ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളത്രയും ഞാൻ സുധിച്ചേട്ടന്റെ ഭാര്യ തന്നെ ആയിരിക്കും. അതിന് മറ്റൊരു മറുപടി എനിക്ക് ഇല്ല. എനിക്ക് മറ്റൊരു വിവാഹത്തിലേക്ക് എന്ന ചിന്ത ഇല്ല, അങ്ങനെ ചിന്തിക്കാൻ ആകില്ല. മറ്റൊരു വിവാഹത്തെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും എന്നോട് പറയാറുണ്ട്.
എന്നോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്, എനിക്ക് ഈ ജന്മം അത് തോന്നില്ല എന്നുമാത്രമാണ്. എനിക്ക് അത് വേണ്ട. എനിക്ക് എന്റെ മനസ്സിൽ ഉള്ള ചേട്ടന്റെ സ്ഥാനം മറ്റൊരാൾക്കും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ആ സ്ഥാനം ഏട്ടന് മാത്രം ഉള്ളതാണ് രേണു പറയുന്നു.വീട് പണി പുരോഗമിക്കുകയാണ്. കറന്റ് കൂടി കിട്ടിയാൽ ആറേഴുമാസത്തിനുള്ളിൽ വീട് പണി പൂർത്തിയാകും എന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നതെന്നും രേണു പറയുന്നുണ്ട്.