പാലം നിർമ്മിച്ചത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട്, അപ്പോൾ പിന്നെ ജനങ്ങൾ എന്തിന് രാഷ്ട്രീയക്കാരുടെ സൗകര്യത്തിന് കാത്തുനിൽക്കണം? ജനങ്ങൾ തന്നെ ചോദിക്കുന്നു, പ്രതികരണം

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിർമാണം കഴിഞ്ഞ പാലം തുറന്നുകൊടുത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പണി പൂർത്തിയായി ഏറെ ദിവസം കഴിഞ്ഞു എങ്കിലും ഇതുവരെ ജനങ്ങൾക്കുവേണ്ടി പാലം തുറന്നു കൊടുത്തിരുന്നില്ല. വീ ഫോർ കൊച്ചി എന്ന സംഘടന ഇടപെട്ടുകൊണ്ട് ആണ് പാലം തുറന്നു കൊടുത്തത്. പിന്നാലെ വലിയ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.

ഇപ്പോൾ ഈ വിഷയത്തിൽ ജനങ്ങൾ തന്നെ നേരിട്ട് പ്രതികരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാലം നിർമ്മിച്ചത്. മുഴുവൻ അഴിമതിയിൽ മുങ്ങിക്കുളിച്ചു കൊണ്ടായിരുന്നു ഇതിനു മുൻപ് നടന്ന പാലം പണികളെല്ലാം തന്നെ. ഇതിലും അഴിമതി ഉണ്ടോ എന്ന് ഇതുവരെ പറയാറായിട്ടില്ല. കാത്തിരുന്നു കാണുക തന്നെ വേണം എന്ന് ജനങ്ങൾ പറയുന്നു.

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്. അപ്പോൾ പിന്നെ ജനങ്ങൾ എന്തിന് രാഷ്ട്രീയക്കാരുടെ സൗകര്യത്തിനു വേണ്ടി കാത്തു നിൽക്കണം എന്നാണ് ചോദിക്കുന്നത്. വീ ഫോർ കൊച്ചി എന്ന സംഘടന ചെയ്തത് വളരെ നല്ല കാര്യമാണ് എന്നാണ് വലിയ വിഭാഗം ജനങ്ങളും അവകാശപ്പെടുന്നത്. എന്നാൽ ഇതിനെ എതിർക്കുന്നവരും ധാരാളമുണ്ട്.

ഒരു സംഘടനയ്ക്ക് നിയമം കയ്യിലെടുക്കാൻ ഉള്ള അധികാരം ഇല്ല എന്നാണ് ജനങ്ങൾ വാദിക്കുന്നത്. അവർ മര്യാദ പാലിക്കണം ആയിരുന്നു എന്നും ചിലർ കുറ്റപ്പെടുത്തുന്നു. എന്തായാലും വിവാദം കത്തി നിൽക്കുമ്പോഴും പാലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇനി രാഷ്ട്രീയക്കാർ അവരുടെ സൗകര്യമനുസരിച്ച് വേണം വന്നു തുറന്നുകൊടുക്കാൻ.