പുതുവര്‍ഷം പുലരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. നാടെങ്ങും 2024നെ വരവേൽക്കാൻ കാത്തു നിൽക്കുകയാണ്.
വലിയ ആഘോഷങ്ങൾ ആണ് പുതുവത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്നത്.
മലയാളികൾ ആഘോഷ രാവിന്റെ തിരക്കിലേക്ക് കടന്നിരിക്കുന്നു. പുതുവത്സരത്തിൽ സുരക്ഷ ഒരുക്കാൻ പോലീസും സജീവമാണ്.
ഇതിനിടയിൽ ഇപ്പോഴിതാ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കേരള പൊലീസിന്റെ പ്രത്യേക ഓഫര്‍ എന്ന തലക്കെട്ടോടെ പങ്കുവച്ച പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താലാണ് കേരള പൊലീസിന്റെ പ്രത്യേക ഓഫറിന് അര്‍ഹത നേടാനാകുക.
പൊലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനവും നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണനയുമാണ് ഓഫറിന് അര്‍ഹരാകുന്നവരെ കാത്തിരിക്കുന്നത്.
ഇതിന് പുറമേ നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് തങ്ങളെ ക്ഷണിക്കാമെന്നും കേരള പൊലീസ് പോസ്റ്റിലൂടെ അറിയിക്കുന്നു.പോലീസ് പങ്കുവച്ച പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഉടനീളം കനത്ത സുരക്ഷ ആണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ചില ഇടങ്ങളിലെ നിയന്ത്രണങ്ങൾ വിമർശനങ്ങൾക്ക് കാരണമാകുന്നുമുണ്ട്.