മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളായിരുന്നു കാവ്യാ മാധവൻ. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി സിനിമ മേഖലയിൽ തുടർന്ന് പോന്നിരുന്ന നടി ആണ് താരം. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യാ മാധവൻ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ലാൽ ജോസ് ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചത്.
ബാല താരമായും തിളങ്ങിയ താരമാണ് കാവ്യ. അഴകിയ രാവണൻ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഭാനു പ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യയായിരുന്നു. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. കമൽ സംവിധാനം നിർവഹിച്ച ചിത്രമാണിത്. ശാലീനത തുളുമ്പുന്ന സൗന്ദര്യം കാവ്യയുടെ പ്രത്യേകതയായിരുന്നു. ചുരുക്കം ചില നടിമാർക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്ന്.
ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു മുൻപാണ് ദിലീപും കാവ്യ വിവാഹിതരാവുന്നത്. പിന്നീട് ഇരുവർക്കും ഒരു മകളും ജനിച്ചു. മഹാ ലക്ഷ്മി എന്നാണ് മകളുടെ പേര്. ദിലീപിനും കാവ്യയ്ക്കും എന്ന പോലെ കുഞ്ഞു ഓമനയായ മഹാ ലക്ഷ്മിക്കും ആരാധകർ ഏറെയാണ്. താൻ സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ ജീവിതം എങ്ങനെ ആകുമായിരുന്നു എന്ന് മുൻപ് കാവ്യ പ്രതികരിച്ചിട്ടുണ്ട്.
സിനിമയിൽ എത്തിയില്ലെങ്കിൽ വിവാഹം കഴിഞ്ഞു രണ്ടു മൂന്നു മക്കളുടെ അമ്മയായി വീട്ടിൽ സുഖമായി കഴിഞ്ഞേനെ എന്നാണ് താരം പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കിൽ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവിക്കുമായിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്. സിനിമയുമായി തനിക്ക് കുടുംബത്തിനു യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ഈ മേഖലയിൽ എത്തിപ്പെടാൻ സാധിച്ചത് ഒരു ഭാഗ്യമാണ് എന്നും താരം പറഞ്ഞിട്ടുണ്ട്. ഈയടുത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും ഒന്നിച്ച് എത്തിയത് വലിയ വാർത്തയായിരുന്നു. ആരാധകർ ആഘോഷത്തോടെ ആണ് ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കൊണ്ടാടിയത്. മറ്റൊരു വിഭാഗത്തിന് കുഞ്ഞോമനയായ മഹാലക്ഷ്മിയെ കാണുവാൻ ആയിരുന്നു തിടുക്കം.