ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന പുതിയ ചിത്രം കാസര്‍ഗോള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി.മൃദുല്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍ , വിനായകന് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാണ് ടീസര്‍. മൃദുല്‍, സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഖരി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്നു.
കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച രണ്ട് മൂന്ന് കഥ പശ്ചാത്തലമാണ് സിനിമയില്‍ ഉള്ളത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്,അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം – ജെബില്‍ ജേക്കബ് , അഡീഷണല്‍ ക്യാമറ – പവി കെ പവന് . തിരക്കഥ സംഭാഷണം – സജിമോന്‍ പ്രഭാകര്‍. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണന്, എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,ബിജിഎം-വിഷ്ണു വിജയ്.