സെലിബ്രിറ്റികളുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. താരങ്ങളുടെ അടുത്തുള്ള ആരാധകരുടെ സ്നേഹ പ്രകടനം പലപ്പോഴും അതിര് കടക്കാറുണ്ട്. ഇതിനെതിരെ ചില താരങ്ങള്‍ ശക്തമായും പ്രതികരിക്കുന്നത് പ്രേക്ഷകര്‍ കണ്ടിരുന്നു. ഇതിനിടെ താരങ്ങളുടെ ബാഗും ഫോണും തട്ടിപറച്ച് എടുക്കാന്‍ ശ്രമിച്ചവരും ഉണ്ട്.
ഇപ്പോള്‍ ബോളിവുഡ് താരം കരീന കപൂറിന്റേയും സെയ്ഫ് അലിഖാന്റേയും വീടിന്റെ മതില് ഫൊട്ടോഗ്രഫര്‍ ചാടിക്കടന്നതാണ് വാര്‍ത്തയായിരിക്കുന്നത്. താരങ്ങളുടെ വീടിന്റെ മതില് ചാടിയെത്തി ചിത്രമെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ സമയത്ത് ഇവരുടെ വീട്ടില്‍ അര്ജുന് കപൂര്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഫൊട്ടോഗ്രഫറോടു രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. ‘മതില് ചാടിക്കടക്കരുത്, അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ? ഇത് വലിയ തെറ്റാണ്. താഴെയിറങ്ങൂ’- എന്നായിരുന്നു അര്ജുന് ഇയാളോടു പറഞ്ഞത്.
ഇതിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുമ്പും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അരങ്ങേിരുന്നു. അതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാവുന്നത്. 2012ല്‍ ബോളിവുഡ് കൊട്ടിയാഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെയത്. പിന്നാല 2016 ഡിസംബറില്‍ 20നാണ് മകന് തൈമൂര്‍ ജനിച്ചത്. പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂര്‍ അലി ഖാന് ജനിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലെ താരവും ഈ കുഞ്ഞായിരുന്നു. തുടര്‍ന്ന് താരങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ഈ അടുത്താണ് പിറന്നത്. കരീന കപൂറിനും സെയ്ഫ് അലി ഖാനിന്റെയും രണ്ടാമത്തെ കുഞ്ഞ് പിറന്നത് സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.