ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിരാട് കോലി ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇനി മുതല്‍ വിരാട് താരതമ്യേന ജൂനിയര്‍ താരങ്ങള്‍ക്ക് കീഴില്‍ കളിക്കേണ്ടി വരുമെന്ന് കപില്‍ ദേവ് പറഞ്ഞു. ഇതിനായി വിരാട് ഈഗോ മാറ്റിവയ്ക്കേണ്ടി വരുമെന്നും കപില്‍ ദേവ് പറഞ്ഞു. തന്റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് കപില്‍ ദേവ് ഇക്കാര്യം വിശദീകരിച്ചത്.
സീനിയര്‍ ആയിരുന്ന സുനില്‍ ഗവാസ്കര്‍ തന്റെ കീഴില്‍ കളിച്ചിട്ടുണ്ടെന്ന് കപില്‍ ദേവ് പറഞ്ഞു. താന്‍ കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന് എന്നീ ജൂനിയര്‍ താരങ്ങള്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. തനിക്ക് യാതൊരു വിധത്തിലുമുള്ള ഈഗോയും തോന്നിയിട്ടില്ല. വിരാടും ഈഗോ മാറ്റിവച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കേണ്ടി വരും. അത് അദ്ദേഹത്തിനും ടീമിനും ഗുണം ചെയ്യുകയേ ഉള്ളു. പുതിയ ക്യാപ്റ്റനും താരങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്കി വിരാട് ഉണ്ടാകണം. വിരാട് കോലി എന്ന ബാറ്ററെ നഷ്ടമാക്കാന്‍ കഴിയില്ലെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.