കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തനായ നടനാണ് യഷ്. ഇന്ന് നിരവധി ആരാധകരാണ് ലോകമെമ്പാടും ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞദിവസമാണ് കെജിഎഫ് ചാപ്റ്റർ ടു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയത് മുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഓരോന്നായി തകർക്കുകയാണ് ചിത്രം. ആദ്യദിനം തന്നെ ഏതാണ്ട് 134 കോടിയിലധികം രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ താരങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് കങ്കണ പറയുന്നു. കെജിഎഫിലെ താരത്തിൻറെ അഭിനയവും കങ്കണ പുകഴ്ത്തുന്നു. എഴുപതുകളിലും എൺപതുകളിലും കണ്ടിട്ടുള്ള അമിതാബച്ചനോട് ഇദ്ദേഹത്തെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു കങ്കണ പ്രതികരിച്ചത്. കുറേ വർഷങ്ങളായി ഇന്ത്യ കാണാൻ കാത്തിരുന്ന കോപാകുലനായി യുവാവിനെ കണ്ടു എന്നാണ് കങ്കണ പറഞ്ഞത്.
തെന്നിന്ത്യയിലെ മറ്റു ചില താരങ്ങളുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചു. രാംചരൻ, അല്ലു അർജുൻ, ജൂനിയർ എൻടിആർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇത്. ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. ഇതിനാലാണ് അവർക്ക് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുവാൻ സാധിക്കുന്നത്. താരം പറയുന്നത് ഇങ്ങനെ.
എന്തായാലും ഈ പോസ്റ്റുകൾ ഇപ്പോൾ വൈറൽ ആണ്. 2018 ആണ് കെജിഎഫ് ഒന്നാംഭാഗം പുറത്തിറങ്ങുന്നത്. ഇപ്പോൾ രണ്ടാം ഭാഗം ഇറങ്ങി മൂന്നു ദിവസം കഴിയുമ്പോൾ ചിത്രം ഏതാണ്ട് 162 കോടിയിലധികം രൂപ നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.