മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്ത് താൻ ഒരിക്കൽ ബീഫ് കഴിച്ചുവെന്ന കോൺഗ്രസ് നേതാവിൻ്റെ ആരോപണം തള്ളി രംഗത്തെത്തി. താൻ അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ പറഞ്ഞു. എക്സിലൂടെയാണ് കങ്കണയുടെ പ്രതികരണം. താൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തന്നെ കുറിച്ച് തികച്ചും അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും കങ്കണ പറഞ്ഞു.
പത്ത് വർഷമായി ഞാൻ യോഗ ആയുർവേദ ജീവിത രീതിയാണ് പിന്തുടരുന്നത്. എന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ല. എന്റെ ആളുകൾക്ക് എന്നെ കുറിച്ച് അറിയാം. ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണ്,’ കങ്കണ എക്സിൽ കുറിച്ചു. തനിക്ക് ബീഫ് ഇഷ്ടമായിരുന്നെന്നും കഴിച്ചിട്ടുണ്ടെന്നും മുമ്പ് കങ്കണ എക്സിൽ കുറിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് നടിക്കെതിരെ രംഗത്ത് എത്തിയത്.
ബി.ജെ.പി ലോക്സഭാ സ്ഥാനാർത്ഥി ഒരിക്കൽ ബീഫ് ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്തുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും പാർട്ടി ഇപ്പോൾ അവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയിട്ടുണ്ടെന്നും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയി…
ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന് ആരാധകന് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…
മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…
പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…
ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…