ഒരു ഇടവേളയ്ക്കുശേഷം വിക്രം എന്ന ചിത്രത്തിലൂടെ തിരികെ വന്നിരിക്കുകയാണ് കമൽഹാസൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ താരം സജീവമല്ലായിരുന്നു. കഴിഞ്ഞദിവസമാണ് താരം നായകനായ വിക്രം എന്ന ചിത്രം പുറത്തിറങ്ങിയത്. കമലിന് പുറമേ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. തുടക്കം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. മലയാളികളുടെ അഭിമാനമാണ് മഹേഷ് നാരായണൻ എന്ന ഡയറക്ടർ. കമൽഹാസനും മഹേഷ് നാരായണനും ഒന്നിക്കുകയാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കമൽഹാസൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. തനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിട്ട്മെൻറ് ഉണ്ട്. ഛായാഗ്രഹകൻ എന്ന നിലയിലും എഡിറ്റർ എന്ന നിലയിലും തൻറെ ഒപ്പമാണ് മഹേഷ് കരിയർ തുടങ്ങിയത്.
ഞങ്ങൾക്ക് തമ്മിൽ വളരെ അടുത്ത അറിയാം. തിരക്കഥ പൂർത്തിയായിട്ടുണ്ട്. ജൂലൈ അവസാനമോ അതല്ലെങ്കിൽ ഓഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും. ഒരു അഭിമുഖത്തിൽ കമലഹാസൻ വെളിപ്പെടുത്തിയത് ഇങ്ങനെ. ഇതിനുപുറമേ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരു ചിത്രം ഉടൻ ചെയ്യുമെന്നും താരം വ്യക്തമാക്കി. കുറച്ചു മുൻപ് തന്നെ ഇരുവരും ഒന്നിഛേക്കും എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
എന്തായാലും ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. മലയാളികൾ എന്തായാലും ആകാംക്ഷയോടെ ആവും ഇതിനെ നോക്കിക്കാണുന്നത്. മികച്ച പ്രതികരണം നേടി കുതിക്കുകയാണ് വിക്രം എന്ന ചിത്രം. പ്രദർശനത്തിനു മുൻപുതന്നെ വിക്രം എന്ന ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.