പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും, നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദര്ശന്. ഇന്ന് അറിയപ്പെടുന്ന നടി കൂടിയാണ് കല്യാണി. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിയെ തേടി നിരവധി അവാര്‍ഡുകളും വന്നെത്തി. ഇപ്പോള്‍ മലയാള ചിത്രങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് നടി.
ഇപ്പോള്‍ തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയെക്കുറിച്ചാണ് കല്യാണി പറയുന്നത്. തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം നയന്‍താരയെയാണെന്ന് കല്യാണി പറയുന്നു. തമിഴ് നടീനടന്മാരില് ഏറ്റവും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.
മാത്രമല്ല താന്‍ നയന്‍താരയുടെ വലിയ ആരാധികയാണെന്നും , നയന്‍താര എന്ത് വസ്ത്രം ധരിച്ചാലും നോക്കിയിരുന്നു പോകുമെന്നും കല്യാണി പറയുന്നു. നടന്മാരുടെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരും വളരെ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു . ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ച് കല്യാണി പറഞ്ഞത്.
തെലുങ്ക്, കന്നട ചിത്രങ്ങളില്‍ തിളങ്ങിയ കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത് . ഇന്ന് നടിക്ക് കൈനിറയെ സിനിമകളാണ്. ഇനി മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ചിമ്പു ചിത്രം മാനാട് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന പുത്തന്‍ കല്യാണി ചിത്രങ്ങള്‍. അതേസമയം മകളെക്കുറിച്ച് പറഞ്ഞ് പ്രിയദര്ശന് പങ്കുവെച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.
‘ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എന്റെ അനുഗ്രഹീതനായ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിയ്ക്കും നന്ദി,” എന്ന് പറഞ്ഞാണ് പോസ്ററ് പ്രിയദര്ശന് പങ്കുവെച്ചത്.