സോഷ്യല്‍ മീഡിയ വിളിച്ച് പറയാതിരുന്ന പല മുഖങ്ങളുമാണ് ഇത്തവണ ബിഗ് ബോസില്‍ എത്തിയത്. സീരിയല്‍, സിനിമാ, മോഡലിംഗ്, നൃത്തം തുടങ്ങി വിവിധ മേഘലയില്‍ നിന്നാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അനൂപ് കൃഷ്ണന്.
സീരിയല്‍ മേഘലയില്‍ തിളങ്ങി നിന്ന താരത്തെ ബിഗ് ബോസിലേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏഷ്യാനെറ്റില്‍ സംപ്രഷണം ചെയ്യുന്ന സീതാകല്യാണിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീരിയലിലെ കല്യാണ്‍ എന്ന കഥാപാത്രത്തിലാണ് താരം എത്തിയത്.
അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് അഭിനയമേഘലയില്‍ കടന്ന് വന്നത് നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ്. ഒരുപാട് നാള് അഭിനയം എന്ന മോഹവുമായി നടന്നു. അന്നൊന്നും അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സീരിയലില്‍ എത്തുന്നത്. ഒരു അഭിമുഖത്തിലാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്.
‘സീരിയല്‍ ഒരു മോശം സംഗതിയാണെന്ന് പലരും പറയും. അവിഹിതം, ചതി, അമ്മായിയമ്മ-മരുമകള്‍ പോര്, തുടങ്ങി മോശം കാര്യങ്ങളാണ് സീരിയലില്‍ കാണിക്കുന്നതെന്നാണ് പ്രധാന പരാതി. ഒന്ന് ചോദിക്കട്ടേ ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതല്ലേ. അല്ലാതെ വെറുതേ എന്തെങ്കിലുമൊക്കെ കാണിക്കുകയല്ലല്ലോ. അപ്പോള്‍ ഇതൊക്കെ കണ്ട് അങ്ങനെ ചെയ്യണമെന്നല്ല, ചെയ്യരുതെന്നാണ് നമ്മള് ചിന്തിക്കേണ്ടത്. അല്ലാതെ സീരിയല്‍ സമൂഹത്തെ മോശമാക്കും എന്ന അഭിപ്രായത്തോട് യോജിക്കാനാകില്ല’ താരം പറയുന്നു.
അനൂപ് സിനിമയില്‍ അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പട്ടിരുന്നില്ല. എന്നാല്‍ സീതാകല്യാണത്തിലെ കല്യാണ്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ കൊടുക്കുന്ന പിന്തുണ ചെറുതൊന്നുമല്ല. ഈ കഥാപാത്രത്തിന് പിന്നാലെയാണ് അനൂപ് ശ്രദ്ധിക്കപ്പെടുന്നത്. പട്ടാമ്പിക്കാരനായ അനൂപിന്റെത് കലാപരമായ പശ്ചാതലമുള്ള കുടുംബമല്ല. എന്നാല്‍ താരത്തിന്റെ അഭിനയ ജീവിതത്തിന് വീട്ടുക്കാര് നല്ല സപ്പോര്‍ട്ടാണ്.