കച്ചാ ബദാം ഗായകന് ഭൂപന്‍ ഭട്യാകര്‍ ആശുപത്രിയില്‍. ഡ്രൈവിംഗ് പഠിക്കുന്നതിനിടെ പരുക്കേറ്റ ഭൂപനെ തിങ്കളാഴ്ചയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭൂപന്റെ നെഞ്ചിനാണ് പരുക്കേറ്റത്. നിലവില്‍ സൂരി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണദ്ദേഹം.
കച്ചാ ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് പശ്ചിമ ബംഗാള്‍ കരാള്‍ജൂര്‍ സ്വദേശിയായ ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. നിലക്കടല കച്ചവടത്തിനിടെ ഭൂപന്‍ പാടിയ പാട്ട് ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിടുകയായിരുന്നു. ഇത് കയറിയങ്ങ് വൈറലായി. ഗാനം റീമിക്സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ അഞ്ച് കോടിയിലധികം പേരാണ് പാട്ട് കണ്ടത്. പാട്ട് വൈറലായപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ഭൂപന്‍. മറ്റുള്ളവര്‍ തന്റെ പാട്ട് ഉപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും തന്റെ കൈകള്‍ ശൂന്യമെന്ന് പറഞ്ഞ് ഭൂപന്‍ രംഗത്തെത്തി.
ഇതോടെ രണ്ട് ബംഗാളി പാട്ടുകാര്‍ ഭൂപനെ ഉള്‍പ്പെടുത്തി വിഡിയോ പുറത്തിറക്കി. ഏഴ് കോടിയിലധികം പേരാണ് ഇത് കണ്ടത്. ഇതിന് പിന്നാലെ ഒരു സംഗീത കമ്പനി ഭൂപനുമായി ഒരു ലക്ഷത്തിന്റെ കരാറിലെത്തി. ഇതോടെ വിവിധയിടങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ഭൂപന്‍ അവസരം ലഭിച്ചു. ജീവിതം പച്ചപിടിച്ചതോടെ തെരുവ് കച്ചവടം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഭൂപന്‍ രംഗത്തെത്തിയിരുന്നു.